രാജ്യദ്രോഹക്കേസ്; സിഎ റൗഫിനെ ചോദ്യം ചെയ്ത് ഐബിയും; നീക്കം ഭീകര സംഘടനാ ബന്ധം വ്യക്തമായതോടെ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യദ്രോഹക്കേസ്; സിഎ റൗഫിനെ ചോദ്യം ചെയ്ത് ഐബിയും; നീക്കം ഭീകര സംഘടനാ ബന്ധം വ്യക്തമായതോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 07:10 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി എ റൗഫിനെ ചോദ്യം ചെയ്ത് ഇന്റലിജൻസ് ബ്യൂറോ. എൻ ഐ എ കസ്റ്റഡിയിലിരിക്കെയാണ് ഐ ബി ഉദ്യോഗസ്ഥരും വിശദമായി ചോദ്യം ചെയ്തത്. എൻ ഐ എ കസ്റ്റഡി കാലാവധി പൂർത്തിയായ റൗഫ് വീണ്ടും റിമാന്റിലാണ്.

രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തപ്പോൾ പാലക്കാട്ടെ ആർ എസ് എസ് നേതാവായിരുന്ന എ ശ്രീനിവാസൻ കൊലപാതകക്കേസിൽ സി എ റൗഫിനുള്ള പങ്കാളിത്തവും വ്യക്തമായിരുന്നു. കൊലപാതകക്കേസിൽ സി എ റൗഫുമായി പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തും എൻ ഐ എ തെളിവെടുപ്പ് നടത്തിയിരുന്നു. വിവിധ കേസുകളിൽ നിരോധിത ഭീകര സംഘടനാ നേതാവ് സി എ റൗഫിനുള്ള പങ്കാളിത്തം വ്യക്തമായതോടെയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കൊച്ചി എൻ ഐ എ ഓഫീസിലെത്തി സി എ റൗഫിനെ ചോദ്യം ചെയ്തത്.

രാജ്യദ്രോഹം, കൊലപാതകം, ഭീകരവാദ ബന്ധം, ഭീകരവാദ റിക്രൂട്ടിംഗ്, കള്ളപ്പണ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഐ ബി യും റൗഫിനെ ചോദ്യം ചെയ്തത്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ രഹസ്യമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങളുണ്ടെന്നും, രഹസ്യ കേന്ദ്രങ്ങളിൽ പലതവണ പ്രധാന നേതാക്കൾ പങ്കെടുത്ത യോഗങ്ങൾ നടന്നിരുന്നെന്നുമുള്ള വിവരം ഐ ബി ക്കും, എൻ ഐ എ യ്‌ക്കും ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും ഐ ബിക്ക് ലഭിച്ചു.

തിങ്കളാഴ്ച മുതൽ ആറ് ദിവസത്തെ കസ്റ്റഡിയിൽ പ്രത്യേക കോടതി എൻ ഐ എ യ്‌ക്ക് സി എ റൗഫിനെ വിട്ടു നൽകിയിരുന്നു. ഈ ദിവസങ്ങളിൽ എൻ ഐ എ യും, റൗഫിനെ വിശദമായി ചോദ്യം ചെയ്തു. നിരോധനത്തിന് പിന്നാലെ ഹർത്താലിന്റെ മറവിൽ നടന്ന വ്യാപക കലാപത്തിന് ആഹ്വാനം ചെയ്തതും റൗഫായിരുന്നു. ഒക്ടോബർ 28 ന് പുലർച്ചെ പട്ടാമ്പിയിലെ വീട് വളഞ്ഞായിരുന്നു എൻ ഐ എ റൗഫിനെ പിടികൂടിയത്.

Tags: PFIIBrauf
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies