ബെള്ത്തിട്ട് പാറാൻ ഫേസ് ക്രീമുകൾ വാരിപ്പൊത്തണ്ട; എട്ടിന്റെ പണികിട്ടും; വീഡിയോ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെള്ത്തിട്ട് പാറാൻ ഫേസ് ക്രീമുകൾ വാരിപ്പൊത്തണ്ട; എട്ടിന്റെ പണികിട്ടും; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 10:38 am IST
Facebook
Twitter
WhatsAppTelegram

‘പത്ത് ദിവസം കൊണ്ട് ബെൾത്തിട്ട് പാറണ്ടേ ങ്ങക്ക്” കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഫേസ്‌ക്രീം പരസ്യത്തിലെ വാക്കുകളാണിത്. ഒൻപത് ദിവസം കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കാം, ചുണ്ടൊക്കെ നല്ലോണം ചുവപ്പിക്കാം… എന്നൊക്കെയാണ് നിർമ്മാതാക്കളുടെ അവകാശവാദങ്ങൾ. ബ്രീട്ടീഷ് വൈറ്റനിംഗ് ക്രീം എന്നാണ് കാസർകോട് നിർമ്മിക്കുന്ന ഈ ക്രീമിന്റെ പേര്.

ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് യുവാക്കളുടെ വമ്പൻ പ്രചാരണം നടക്കുന്നത്. ഇന്ത്യ, ഖത്തർ, ബഹറിൽ, യുഎഇ എന്നീ രാജ്യങ്ങളിലുള്ളവർ ഓർഡർ ചെയ്താൽ സാധനം ഫ്രീയായി വീട്ടിലെത്തിക്കും. ഫേസ് ക്രീം ഓർഡർ ചെയ്യാനുള്ള വാട്‌സ്ആപ്പ് നമ്പറും കൊടുത്തിട്ടുണ്ട്.

ഇതൊക്കെ വിശ്വസിച്ച് ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങാൻ ഇന്നും ആളുകളുണ്ടോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ, സംശയിക്കണ്ട് ആ പരസ്യത്തിന്റെ കമന്റ് ബോക്‌സ് ഒന്ന് പോയി നോക്കിയാൽ മനസിലാവും. എന്തായാലും ഈ ക്രീം ഉപയോഗിച്ച് ആർക്കെങ്കിലും രോഗങ്ങൾ ബാധിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ക്രീമിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും വ്യക്തമായ അറിവില്ല.

സാധാരണയായി പെട്ടെന്ന് വെളുക്കാൻ വേണ്ടി ഇത്തരം ക്രീമുകളിൽ എന്താണ് ഉപയോഗിക്കുന്നത് എന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ ? സ്റ്റിറോയ്ഡ് പോലുള്ള രാസവസ്തുക്കളാണ് ഈ ക്രീമുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. വെള്ളപ്പാണ്ടിന്റെ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഇതിൽ ചേർക്കുന്നുണ്ട്.

സ്റ്റിറോയ്ഡുകൾക്ക് സൈഡ് ഇഫക്ടുകൾ ഏറെയാണ്. അധികമായി ഉപയോഗിച്ചാൽ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്. ഇത് കൂടാതെ മുഖം ചുവന്ന് തുടുക്കുകയും എരിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു. തുടർച്ചയായി ഉപയോഗിക്കുന്നതോടെ ശരീരത്തിൽ ചൊറിച്ചിലും സ്‌ട്രെച്ച് മാർക്കുകൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് തേച്ച് വെയിലത്തിറങ്ങിയാൽ മുഖം ചുവക്കുകയും ചർമ്മത്തിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുതയും ചെയ്യുന്നു.

ക്രീം തുടർച്ചയായി ഉപയോഗിക്കുന്നതോടെ ശരീരത്തിൽ ചൊറിച്ചിലും സ്‌ട്രെച്ച് മാർക്കുകൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് പെട്ടെന്നതിന്റെ ഉപയോഗം നിർത്തിയാൽ ചർമ്മകാന്തി നഷ്ടപ്പെടുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സോഷ്യൽ മീഡിയ വഴി വിൽക്കുന്ന ഈ ഉത്പന്നങ്ങൾ കാരണം ആളുകൾക്ക് ത്വക്ക് രോഗങ്ങൾ വരെ ബാധിക്കുന്നുണ്ടെന്ന പരാതികളാണ് ലഭിക്കുന്നത്. ഇത്തരം സൗന്ദര്യവർദ്ധക വസ്തുക്കൾ ക്യാൻസറിന് വരെ കാരണമാകുന്നുണ്ടെന്നാണ് പഠനം.

വെളുപ്പിലാണ് സൗന്ദര്യമിരിക്കുന്നത് എന്ന് ഇന്നും സമൂഹത്തലെ ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ പരസ്യങ്ങൾക്ക് ഇത്രയധികം പ്രചാരണം നേടിക്കൊടുക്കുന്നത്. ആളുകളുടെ മനസിൽ നിന്ന് ഇത്തരം ചിന്തകൾ തുടച്ചുനീക്കാൻ വേണ്ടി പ്രൊഡക്ടുകളുടെ പേര് വരെ മാറ്റുന്നതിനിടെയാണ് സമൂഹത്തെ പിന്നോട്ട് വലിക്കുന്ന യാഥാസ്ഥിതികൾ ചിന്തകളുമായി പരസ്യ പ്രചാരണങ്ങൾ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies