ശ്രീനഗർ: ജമ്മു കശ്മീരിൽ മാദ്ധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഭീകരനും കൂട്ടാളികൾക്കുമെതിരെ കേസ് എടുത്ത് പോലീസ്. ലഷ്കർ ഭീകരനും കൂട്ടാളികൾക്കുമെതിരെയാണ് കേസ് എടുത്തത്. മാദ്ധ്യമപ്രവർത്തകരിൽ ചിലർ നൽകിയ പരാതിയിലാണ് നടപടി.
ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്താണ് മാദ്ധ്യമ പ്രവർത്തകർക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ വാർത്ത കൊടുത്തതാണ് ഭീകരരെ ചൊടിപ്പിച്ചത് എന്നാണ് സൂചന. കത്ത് കിട്ടിയ ഉടൻ മാദ്ധ്യമ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505, 153ബി, 124എ, 506 എന്നീ വകുപ്പുകൾ പ്രകാരവും, യുഎപിഎ നിയമത്തിലെ 13ാം വകുപ്പ് പ്രകാരവുമാണ് കേസ് എടുത്തത്. ഇക്കാര്യം ശ്രീനഗർ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
Comments