ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡോറിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ദേവഗുരാഡിയയിലെ ഭൈരവ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി ക്ഷേത്രത്തിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ യുവാവ് വിഗ്രഹങ്ങൾ അടിച്ച് തകർക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നു. തുടർന്ന് ക്ഷേത്രത്തിലെത്തി നോക്കിയപ്പോഴാണ് ആക്രമണം നടക്കുന്നതായി കണ്ടത്. ഉടനെ ഇക്കാര്യം ബജ്രംഗ്ദൾ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ബജ്രംഗദൾ പ്രവർത്തകർ എത്തിയാണ് യുവാവിനെ കീഴടക്കിയത്. തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളിൽ നിന്നും കൂടുതൽ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
Comments