ലാഹോർ : പാകിസ്താനിലെ ജനാധിപത്യത്തെ തകിടം മറിച്ച് നിയമത്തിനും മുകളിലാണ് തങ്ങളെന്ന് തെളിയിക്കുകയാണ് സൈന്യമെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. കാലിന് വെടിയേറ്റ് വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് വീണ്ടും സൈന്യത്തിനെതിരെ ഇമ്രാന്റെ രൂക്ഷ വിമർശനം.
ജനാധിപത്യമാണ് പാകിസ്താന്റെ കരുത്ത്. എന്നാൽ അതല്ലെന്ന് വരുത്തിതീർക്കാനാണ് സൈന്യത്തിന്റെ ശ്രമം. ജനാധിപത്യപരമായി പ്രവർത്തിക്കാൻ അവർ ഒരിക്കലും ഭരണ കർത്താക്കളെ അനുവദിക്കാറില്ല. അതിനാൽ തന്നെ ഭീകരതയും അവസാനിക്കില്ലെന്നാണ് ഇമ്രാൻ ആരോപിക്കുന്നത്.
നിലവിലെ ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ ലോംഗ് മാർച്ച് സംഘടി പ്പിച്ചുകൊണ്ടിരിക്കുന്ന ഇമ്രാൻ റാലിയ്‌ക്കിടെ വെടിയേറ്റ് ചികിത്സയിലാണ്. പ്രധാനമന്ത്രി ഷെഹ്ബാസും ആഭ്യന്തര മന്ത്രി റാണാ സനാവുള്ളയും മേജർ ജനറൽ ഫൈസൽ നസീറും ചേർന്നാണ് തന്നെ വധിക്കാൻ തന്ത്രംമെനഞ്ഞതെന്നാണ് ഇമ്രാൻ ആവർത്തിക്കുന്നത്. 2011ൽ മുൻ പഞ്ചാബ് ഗവർണർ സൽമാൻ തസീറിനെ മതമൗലികവാദികൾ ആക്രമിച്ച് കൊല പ്പെടുത്തിയ അതേ തന്ത്രമാണ് തനിക്കെതിരെ പ്രയോഗിച്ചതെന്നാണ് ഇമ്രാൻ ആരോ പിക്കുന്നത്.
ഇമ്രാൻ ഭരണകാലത്ത് സൈന്യത്തെ ചൊൽപ്പടിയിൽ നിർത്താൻ തനിക്ക് താൽപ്പര്യ മുള്ളയാളെ സൈനിക മേധാവിയാക്കാൻ ശ്രമിക്കുന്നുവെന്നാണ് അന്നത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അധികാരം നഷ്ടപ്പെട്ട ശേഷം ഇമ്രാൻ സൈന്യത്തിന് നേരെ തിരിയുകയായിരുന്നു.
പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ ശ്രമിച്ച ഇമ്രാനെ സൈനിക മേധാവി ജനറൽ ബാജ്വയും ദേശീയ സൈനിക ഉപദേഷ്ടാവും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചെന്നിറങ്ങി നിർബന്ധിച്ച് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതോടെയാണ് ഇമ്രാന് രാജിവെക്കാൻ നിർബന്ധിതനായത്.
















Comments