ചെന്നൈയിൽ ഐഎസ് ഭീകരർ ? വ്യാപക റെയ്ഡ് നടത്തി പോലീസ്

Published by
Janam Web Desk

ചെന്നൈ : കോയമ്പത്തൂരിലെ ക്ഷേത്രത്തിന് സമീപം ചാവേർ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വിവിധ ഇടങ്ങളിൽ വ്യാപക റെയ്ഡ്. ഐഎസ്‌ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. മണ്ണടി, കൊടുങ്ങയ്യൂർ, യെച്ചുകിണർ, മുതിയാൽ പേട്ട എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

റെയ്ഡിൽ മുഹമ്മദ് തഫ്രീഷിക്ക് എന്നയാളുടെ വീട്ടിൽ നിന്ന് ഫോണുകളും സുപ്രധാന രേഖകളും പിടിച്ചെടുത്തു. വിവിധ ഇടങ്ങളിൽ പോലീസിന്റെ റെയ്ഡ് തുടരുകയാണ്.

കോയമ്പത്തൂരിലെ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പാലക്കാട്, ചെന്നൈ ഉൾപ്പെടെ 40 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഐഎസ് ബന്ധം സംശയിക്കുന്നവരെ പിടികൂടുകയും ചെയ്തു. ഇവരിൽ നിന്ന് ഫോണുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അന്നേ ദിവസം തന്നെ പോലീസ് ചെക്ക്‌പോയിന്റിൽ നിർത്താതെ പോയ വാഹനത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന ബാഗിൽ നിന്ന് ഐഎസിന്റെ ലഘുലേഖകളും ബോംബ് നിർമ്മാണത്തെപ്പറ്റി വിവരിക്കുന്ന കുറിപ്പുകളും സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാൻ ആവശ്യമായ രാസവസ്തുക്കളെക്കുറിച്ചുള്ള വിവരണങ്ങളും പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെയും പിടികൂടി.

Share
Leave a Comment