അദ്ധ്യാപകർ രാഷ്‌ട്രത്തിന്റെ നിർമ്മാതാക്കൾ; അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ല; പ്രിയാ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി

Published by
Janam Web Desk

കൊച്ചി : കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിനെ നിയമിച്ച സംഭവത്തിൽ കണ്ണൂർ രജിസ്ട്രാർക്ക് രൂക്ഷ വിമർശനം. പ്രിയയുടെ അദ്ധ്യാപന പരിചയം കണക്കാക്കിയതിൽ വ്യക്തത ഇല്ലെന്ന് കോടതി അറിയിച്ചു. എങ്ങനെയാണ് സ്‌ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയതെന്ന് സർവകലാശാലയോട് കോടതി ചോദിച്ചു.

അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നാണ് കോടതി പറഞ്ഞത്. മികച്ചയാളുകളെയാണ് അദ്ധ്യാപക തസ്തികയിൽ നിയമിക്കേണ്ടത്. ഏറ്റവും മികച്ചയാളാകണം അദ്ധ്യാപകൻ.

പ്രിയ വർഗീസിന് അഞ്ച് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമേ ഉള്ളൂവെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്കറിയയാണ് ഹര്‍ജി നൽകിയത്. കേസിൽ നിയമന നടപടികൾ ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്.

ഏത് തലത്തിലുള്ള അദ്ധ്യാപക നിയമനമാണെങ്കിലും മികവിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. സർവകലാശാലയ്‌ക്ക് മറ്റൊരു നിലപാടാണെന്ന് തോന്നുന്നതായി കോടതി പറഞ്ഞു. പ്രിയാ വർഗീസിന്റെ നിയമനത്തിനെതിരായ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

Share
Leave a Comment