മുംബൈ: ക്രിക്കറ്റ് താരം വിരാട് കൊഹ് ലിയും ഭാര്യ അനുഷ്‌ക ശർമ്മയുമൊത്തുളള നടൻ അനുപം ഖേറിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ. ഇൻസ്റ്റഗ്രാമിൽ അനുപം ഖേർ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഒരു ലക്ഷത്തോളം ലൈക്കുകളാണ് മണിക്കൂറുകൾക്കുളളിൽ ലഭിച്ചത്.
മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിന്റെ രണ്ടാം നമ്പർ ടെർമിനലിന്റെ ലോഞ്ചിൽ വെച്ചാണ് മൂവരും കണ്ടുമുട്ടിയത്. കൊഹ് ലിയെയും അനുഷ്‌കയെയും കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്നും എയർപോർട്ട് ലോഞ്ചിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും അനുപം ഖേർ കുറിച്ചു. ഇരുവർക്കും ആശംസ നേർന്നാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.
മൂവരും വെളള ഷർട്ടാണ് ധരിച്ചിരിക്കുന്നത്. കൊഹ് ലിയാണ് സെൽഫി എടുത്തിരിക്കുന്നത്. ആക്ടിങ് ലെജൻഡ് ക്രിക്കറ്റ് ലെജൻഡിനൊപ്പം എന്ന് തുടങ്ങുന്ന കമന്റുകളോടെ ആരാധകരും ചിത്രം ഏറ്റെടുത്തു. മൂവരും പ്രിയപ്പെട്ടവരാണെന്നും ഒരുമിച്ച് കണ്ടതിൽ സന്തോഷമെന്നും ധാരാളം പേർ കുറിച്ചിട്ടുണ്ട്.
https://www.instagram.com/p/ClBH3gJjdD-/?utm_source=ig_web_copy_link
Comments