ഖത്തർ ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാതാക്കളായ നൈക്കി തയ്യാറാക്കിയിരിക്കുന്ന ഫാന്റസി പരസ്യ വീഡിയോ വൈറലാകുന്നു. റൊണാൾഡോ, റൊണാൾഡീഞ്ഞോ എന്നീ മുൻകാല താരങ്ങളെയും കൈലിയൻ എംബാപ്പെ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ സമകാലിക താരങ്ങളെയും ഡിജിറ്റൽ രൂപത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോക്ക് സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്.
വിർജിൽ വാൻ ഡിക്ക്, കെവിൻ ഡിബ്രുയ്ൻ, എഡ്ഗാർ ഡേവിഡ്സ് എന്നിവർക്കൊപ്പം അലക്സ് മോർഗൻ, സാം കെർ, കാർലി ലോയ്ഡ് തുടങ്ങിയ വനിതാ താരങ്ങളും പരസ്യ വീഡിയോയിൽ അണിനിരക്കുന്നു.
മുൻകാല ഇതിഹാസ താരങ്ങളെയും ഇന്നത്തെ താരങ്ങളെയും ഡിജിറ്റൽ രൂപത്തിൽ അണിനിരത്തിയിരിക്കുന്ന വീഡിയോ മികച്ച ഗ്രാഫിക്സോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമയുടെയും ഫുട്ബോളിന്റെയും ആവേശം നിറഞ്ഞു നിൽക്കുന്ന വീഡിയോ ആരാധകർക്ക് ആവേശമാകുകയാണ്.
The new Nike World Cup advert has dropped and it is incredible 😍pic.twitter.com/9yjs2bIiES
— SPORTbible (@sportbible) November 16, 2022
















Comments