പത്തനംതിട്ട : അയ്യപ്പന്മാരെ കൊള്ളയടിക്കാൻ ഒരുങ്ങി കെ എസ് ആർ ടി സി. പമ്പയിലേക്കുള്ള എല്ലാ സർവ്വീസുകളും തീർത്ഥാടനം കഴിയും വരെ ശബരിമല സ്പെഷ്യൽ ആക്കിയാണ് കെഎസ്ആർടിസി അയ്യപ്പന്മാരെ കൊള്ളയടിക്കാൻ ഒരുങ്ങുന്നത്. 35% അധികനിരക്കിലാണ് പമ്പയിലേക്കുള്ള സർവ്വീസുകളിൽ കെഎസ്ആർടിസി നീശ്ചിയിച്ചിരിക്കുന്നത്.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി നിരവധി ഭക്തജനങ്ങളാണ് ശബരിമലയിൽ എത്തുന്നത്. തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് സ്പെഷ്യൽ സർവ്വീസ് എന്നാണ് അധികൃതരുടെ വാദം.
നിലവിൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. പുലർച്ചെ 3 മണിക്കാണ് നടതുറന്നത്. മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള ആദ്യ മണ്ഡലകാലത്തിനാണ് തുടക്കമായിരിക്കുന്നത്. ഇന്നലെയാണ് തീർത്ഥാടകർക്കായി ശബരിമല നട തുറന്നത്. നിയന്ത്രണങ്ങളെ മാറ്റി നിർത്തിയുള്ള ആദ്യ തീർത്ഥാടന കാലമായതിനാൽ ആദ്യം ദിനം തന്നെ ദർശനം നടത്താൻ എത്തിയിരിന്നത് പതിനായിരക്കണക്കിന് ഭക്തരാണ്. കാനനപാതയിലും നടപ്പന്തലിലുമൊക്കെ ഇന്നലെ ഉച്ചമുതൽ ക്യൂ രൂപപ്പെട്ടിരുന്നു.
Comments