ഇസ്ലാമാബാദ് : സിംബാബ് വേ ഇന്ത്യയെ തോല്‍പിച്ചാല്‍ ഒരു സിംബാബ് വേ പൗരനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ പാക് നടി സെഹര്‍ ഷിന്‍വാരി അടുത്ത് നമ്പരുമായി രംഗത്ത് .ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി തോൽവി ഏറ്റുവാങ്ങുമെന്നും മറിച്ചായാൽ തന്നെ എന്തു വേണമെങ്കിലും വിളിക്കാമെന്നുമാണ് നടി പറയുന്നത് .
ക്രിക്കറ്റിൽ പന്തയം വച്ചതിനു പിന്നാലെയാണ് സെഹർ ഇപ്പോൾ ഇന്ത്യൻ രാഷ്‌ട്രീയത്തിലും അഭിപ്രായം പറയാൻ ആരംഭിച്ചത് .‘ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി നാണംകെട്ട തോൽവി ഏറ്റുവാങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് സംഭവിച്ചില്ലെങ്കിൽ, നിങ്ങൾക്ക് എന്നെ എന്ത് വേണമെങ്കിലും വിളിക്കൂ “ എന്നാണ് നടിയുടെ ട്വീറ്റ്.
മാത്രമല്ല അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി ഗുജറാത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്നുമാണ് പാക് നടിയുടെ പ്രവചനം . ട്വീറ്റിനെ കണക്കിന് പരിഹസിച്ച് ഇന്ത്യക്കാരും രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ രാഹുലിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാനാകൂവെന്നും സെഹാർ ട്വീറ്റ് ചെയ്തിരുന്നു
എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ ‘വൈറൽ’ ആകാൻ ഉപയോഗിക്കുന്ന ഒരു പൊതു തന്ത്രമാണെന്നും . മിക്കപ്പോഴും, ജനപ്രീതി വർദ്ധിക്കാനാണ് പലരും ഈ തന്ത്രം ഉപയോഗിക്കുന്നതെന്നും ഇന്ത്യക്കാർ പറയുന്നു.
















Comments