ലോകകപ്പ് ടി20യ്ക്ക് പിന്നാലെ വിദേശമണ്ണിലെ ആദ്യപരമ്പര; ഇന്ത്യ-ന്യൂസിലാന്റ് ആദ്യ ടി20 നാളെ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് ടി20യ്‌ക്ക് പിന്നാലെ വിദേശമണ്ണിലെ ആദ്യപരമ്പര; ഇന്ത്യ-ന്യൂസിലാന്റ് ആദ്യ ടി20 നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 07:31 pm IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ടൺ: ന്യൂസിലാന്റിനെതിരെ ഇന്ത്യയുടെ ടി20-ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം. ആദ്യ ടി20 മത്സരം വെല്ലിംഗ്ടണിലെ സ്‌കൈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഹാർദ്ദിക് പാണ്ഡ്യയും ഋഷഭ് പന്തും നയിക്കുന്ന ടീം കരുത്തരായ യുവനിരയാൽ സമൃദ്ധമാണ്. വിക്കറ്റ്കീപ്പർ ബാറ്റർമാരായി സഞ്ജുവും ഇഷാൻ കിഷനും ടീമിലെത്തിയതോടെ പരമ്പരയിൽ ശക്തമായ വെല്ലുവിളിയാണ് ടീം ഇന്ത്യ ന്യൂസിലാന്റിന് മുന്നിൽ ഉയർത്തുന്നത്.

ന്യൂസിലാന്റിലെ അതിവേഗ പിച്ചുകളിൽ ബാറ്റർമാർ ശരിയ്‌ക്കും പരീക്ഷിക്കപ്പെടും. കുട്ടിക്രിക്കറ്റിൽ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യനെന്ന് വിലിരുത്തപ്പെട്ട ഹാർദ്ദിക് നേതൃത്വം നൽകുമ്പോൾ പോരാട്ടവീര്യം ഇരട്ടിയാക്കിയ ടീമാണ് മൈതാനത്ത് ഇറങ്ങുന്നത്. അയർലാന്റിനെതിരേയും വിൻഡീസിനെതിരേയും ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ച ആത്മവിശ്വാസവും ലോകകപ്പിലെ വ്യക്തിഗത മികവും ഹാർദ്ദിക്കിന് കരുത്താണ്.

ലോകകപ്പ് ടി20യിൽ ഏറെ പഴികേട്ട സീനിയർ ഓപ്പണർമാർക്ക് പകരമായി ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഋഷഭ് പന്തിനൊപ്പം മാറി മാറി പരീക്ഷിക്കപ്പെടാം. ശ്രേയസ്സോ ദീപക് ഹൂഡയോ സഞ്ജുവോ ആരും മൂന്നും നാലും സ്ഥാനത്തെത്താം. നാലാമനായി സൂര്യകുമാർ ശക്തമായി നിലയുറപ്പിക്കുന്പോൾ ഹൂഡയോ സഞ്ജുവോ പിന്മാറേണ്ടിവരും. ഹാർദ്ദിക് മുന്നോട്ടോ പിന്നോട്ടോ ഇറങ്ങികളിക്കുവാനാണ് സാദ്ധ്യത. ഓൾറൗണ്ട് മികവുമായി വാഷിംഗ്ടൺ സുന്ദറും ടീമിലുണ്ട്.

ബൗളിംഗിൽ ഉമ്രാൻ മലിക്കിന് പരീക്ഷണ കാലമാണ്. മഴ പകൽ പെയ്താൽ അതിവേഗ പന്തുകൾ ലക്ഷ്യം കണ്ടില്ലെങ്കിൽ അതിർത്തികടത്തുമെന്നത് ബൗളറുടെ ആത്മവിശ്വാസം തകർക്കും. കൃത്യത മുഖമുദ്രയാക്കിയ ഭുവനേശ്വറും അർഷദീപും തിളങ്ങുമെന്നാണ് പ്രതീക്ഷ. ഒപ്പം മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും പരമ്പരയിലുണ്ട്. സ്പിൻ കരുത്തായി യുസ്വേന്ദ്ര ചാഹലിനെ നിലനിർത്തുവാനാണ് സാദ്ധ്യത കൂടുതൽ.

കെയ്ൻ വില്യംസൺ ടി20 ഫോർമാറ്റിൽ വിഷമിക്കുന്നതാണ് കിവീസിന്റെ കരുത്ത് ചോർത്തുന്നത്. ഫിൻ അലെന്റെ മികച്ച ഫോമാണ് കിവീസിന് കരുത്താകുന്നത്. ഓപ്പണർ ഡേവിഡ് കോൺവോയ് വിക്കറ്റ് കീപ്പർ ബാറ്ററെന്ന നിലയിൽ മികച്ച ഫോമിലാണ്. മധ്യനിരയിൽ ഗ്ലെൻ ഫിലിപ്‌സും ഗാരിൽ മിച്ചലും ജെയിംസ് നീഷമും സ്വന്തം മണ്ണിൽ അപകടകാരികളാണ്. മിച്ചൽ സാന്റ്‌നറും ബൗളിംഗിലെ മികച്ച അനുഭവപരിചയമുള്ള ടിം സൗത്തിയും കിവീസിന്റെ കരുത്താണ്. ഇഷ് സോധിയും ആദം മിൽനേയും ലോക്കി ഫെർഗൂസനുമാണ് സാദ്ധ്യതാ പട്ടികയിലുള്ള മറ്റ് ബൗളർമാർ.

Tags: t20- india-nz
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies