ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2026, 08:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ടര്‍ഫ് ക്രിക്കറ്റിനെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള നിര്‍ണായക ചുവടുവെപ്പുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (KCA). കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) വന്‍ ജനപ്രീതിക്ക് പിന്നാലെ ആരാധകര്‍ക്കും അമേച്വര്‍ ക്രിക്കറ്റ് ടീമുകള്‍ക്കുമായി ‘കെസിഎല്‍ ഫാന്‍ ലീഗ്’ പ്രഖ്യാപിച്ചു. ടര്‍ഫ് ക്രിക്കറ്റിന് കൂടുതല്‍ അംഗീകാരവും മത്സരവേദിയും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

അത്യാധുനിക ക്രിക്കറ്റ് ടര്‍ഫുകളിലായി നടക്കുന്ന ടൂര്‍ണമെന്റ് സംസ്ഥാനത്തെ ക്രിക്കറ്റ് സംസ്‌കാരത്തിന് പുതിയ ദിശ നല്‍കുമെന്നാണ് കെസിഎയുടെ പ്രതീക്ഷ. നിലവില്‍ കെസിഎല്‍ ടീമുകളുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഫാന്‍ ലീഗ് അരങ്ങേറുക. ഓരോ ജില്ലയില്‍ നിന്നും 32 ടീമുകള്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ട്.

11 അംഗങ്ങളുള്ള ടീമുകളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സോഫ്റ്റ് ടെന്നീസ് ബോള്‍ ഉപയോഗിച്ച് നോക്കൗട്ട് ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. ജൂലൈ 4, 5 – തിരുവനന്തപുരം, ജൂലൈ 11, 12 – കോഴിക്കോട്, ജൂലൈ 18, 19 – തൃശൂര്‍, ജൂലൈ 25, 26 – കൊച്ചി, ഓഗസ്റ്റ് 1, 2 – ആലപ്പുഴ, ഓഗസ്റ്റ് 8, 9 – കൊല്ലം എന്നിങ്ങനെയാണ് മത്സരക്രമം.

ജില്ലാതല ചാമ്പ്യന്മാരായ ആറു ടീമുകള്‍ പിന്നീട് ചാമ്പ്യന്‍സ് റൗണ്ടില്‍ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഗ്രാന്‍ഡ് ഫൈനലില്‍ കെസിഎല്‍ ഫാന്‍ ലീഗ് കിരീടത്തിനായി പോരാടുക.

ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സമ്മാനം: 25,000 + ട്രോഫി, രണ്ടാം സമ്മാനം: 15,000, രൂപയുമാണ്. സംസ്ഥാന ഫൈനലില്‍ ചാമ്പ്യന്‍മാര്‍ക്ക്: 30,000 + കെസിഎല്‍ ഫാന്‍ ലീഗ് ചാമ്പ്യന്‍സ് ട്രോഫി കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങള്‍ക്കും കേരള ക്രിക്കറ്റ് അസോസിയേഷന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും. ഫാന്‍ ലീഗിലേക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ തങ്ങളുടെ ടീമിനെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാക്കി സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യണം. വീഡിയോയുടെ അവതരണം, എഡിറ്റിങ് നിലവാരം, സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത എന്നിവ വിലയിരുത്തിയാണ് ടീമുകളെ തിരഞ്ഞെടുക്കുക.

പോസ്റ്റ് ചെയ്യുമ്പോള്‍ @KeralaCricketAossciation , @kcl_t20 എന്നീ ഔദ്യോഗിക പേജുകള്‍ ടാഗ് ചെയ്യണം. തുടര്‍ന്ന് പോസ്റ്റിന്റെ ലിങ്ക് ബന്ധപ്പെട്ട ജില്ലയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.

ഐപിഎല്ലിന്റെ മാതൃകയില്‍ ആരംഭിച്ച കേരള ക്രിക്കറ്റ് ലീഗ് സംസ്ഥാന ക്രിക്കറ്റിന് നല്‍കിയ ജനപ്രീതിയുടെ തുടര്‍ച്ചയായാണ് കെസിഎല്‍ ഫാന്‍ ലീഗും വിലയിരുത്തപ്പെടുന്നത്. ടര്‍ഫ് ക്രിക്കറ്റില്‍ കഴിവ് തെളിയിക്കുന്ന ആയിരക്കണക്കിന് യുവാക്കള്‍ക്ക് വലിയ വേദിയും ഭാവിയില്‍ സംസ്ഥാന ക്രിക്കറ്റിലേക്കുള്ള സാധ്യതകളും തുറന്നുകൊടുക്കുന്ന പദ്ധതിയായിരിക്കും ഇതെന്നാണ് കായികലോകത്തിന്റെ പ്രതീക്ഷ.

Tags: KCLfan leagueregistartion open
ShareTweetSendShare

More News from this section

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

ലഹരി വിൽപ്പന ചോദ്യം ചെയ്ത 77കാരന് മകന്റെ ക്രൂരമർദ്ദനം; 600 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ യുവാവിൽ നിന്നും പിടികൂടിയത് കഴിഞ്ഞ ദിവസം; പ്രതി ഒളിവിൽ

‘ഡയറിയിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരിമാരുടെ വിവരങ്ങൾ, ജപിച്ചൂതിയ വെള്ളവും തേനും കൊണ്ട് വ്യാജ ചികിത്സയും ആഭിചാരവും, കാസർകോട്ടെ ഉസ്താദിന്റെ വീട്ടിൽ മിന്നൽ പരിശോധന

Latest News

120 കി.മീ. വേഗത്തില്‍ കുതിച്ച് ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍; ഡല്‍ഹി-ജിന്‍ഡ് ട്രയല്‍ റണ്‍ വിജയകരം, ഹരിത റെയില്‍വേ വിപ്ലവത്തിന് വഴിതുറന്ന് ഇന്ത്യന്‍ റെയില്‍വേ

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies