ദോഹ: ലോകകപ്പിനായി ഖത്തറിലേക്ക് പോളണ്ട് ഫുട്ബോൾ ടീം പുറപ്പെട്ടത് എഫ്-16 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ. കഴിഞ്ഞ ദിവസം യുക്രെയ്ൻ അതിർത്തിക്ക് സമീപത്തെ പോളിഷ് ഗ്രാമത്തിൽ മിസൈൽ വീണ് രണ്ട് ഗ്രാമവാസികൾ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോർവിമാനങ്ങളുടെ അകമ്പടിയോടെ ലെവൻഡോവ്സ്കിയും സംഘവും ഖത്തറിലേക്ക് പുറപ്പെട്ടത്.
പോളണ്ടിന്റെ ദക്ഷിണാതിർത്തിയിലേക്ക് രണ്ട് യുദ്ധ വിമാനങ്ങളാണ് ടീം യാത്ര ചെയ്ത വിമാനത്തിന് സുരക്ഷയൊരുക്കിയത്.
റഷ്യൻ ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുക്രെയ്ൻ തൊടുത്ത മിസൈൽ പതിച്ചാണ് പോളിഷ് പൗരന്മാർ കൊല്ലപ്പെട്ടത് എന്നാണ് വിവരം. അറുപതും അറുപത്തിരണ്ടും വയസ്സുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
Do południowej granicy Polski eskortowały nas samoloty F16! ✈️ Dziękujemy i pozdrawiamy panów pilotów! 🇵🇱 pic.twitter.com/7WLuM1QrhZ
— Łączy nas piłka (@LaczyNasPilka) November 17, 2022
അർജന്റീന, മെക്സിക്കോ, സൗദി അറേബ്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ലോകകപ്പിൽ പോളണ്ട് ഉൾപ്പെട്ടിരിക്കുന്നത്. നവംബർ 22ന് മെക്സിക്കോയ്‌ക്കെതിരെയാണ് ലോകകപ്പിൽ പോളണ്ടിന്റെ ആദ്യ മത്സരം.
Comments