തീരുമാനം എടുക്കാനും അതിൽ ഉറച്ച് നിൽക്കാനും ബുദ്ധിമുട്ടോ ? ആധി വേണ്ട പ്രതിവിധി ഇതാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീരുമാനം എടുക്കാനും അതിൽ ഉറച്ച് നിൽക്കാനും ബുദ്ധിമുട്ടോ ? ആധി വേണ്ട പ്രതിവിധി ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 05:02 pm IST
Facebook
Twitter
WhatsAppTelegram

ജീവിതത്തിൽ പല അവസരങ്ങളിലും ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. നിർണായക സാഹചര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റായിപ്പോകുമോ എന്ന് തോന്നാം. അങ്ങനെയുളള ചിന്തകൾ കാരണം ശരിയായ രീതിയിലുള്ള തീരുമാനത്തിൽ എത്താൻ സാധിച്ചില്ലെന്നുമിരിക്കും. എന്നാൽ നമ്മുടെ തീരുമാനങ്ങൾ തെറ്റിയാലും മുന്നോട്ട് പോകാം എന്ന ആത്മവിശ്വാസമുണ്ടെങ്കിൽ മനുഷ്യന്റെ പകുതി പ്രശ്‌നങ്ങൾ മാറുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഇത്തരത്തിൽ തീരുമാനം എടുക്കുന്നതിൽ ബുദ്ധിമുട്ട് വരാനുള്ള പ്രധാന കാരണം ആത്മവിശ്വാസക്കുറവാണ്. പരീക്ഷയ്‌ക്ക് ഉത്തരമെഴുതുമ്പോൾ തെറ്റിപ്പോയാൽ എന്ത് ചെയ്യുമെന്ന് പേടിക്കുന്ന കുട്ടികൾ മുതൽ പുതിയ സംരംഭമോ പദ്ധതിയോ ആരംഭിച്ചാൽ മുന്നോട്ട് കൊണ്ടുപോകാനാകുമോ എന്ന് ഭയക്കുന്നവർ വരെയുണ്ട് ഈ ലോകത്ത്. അതുകൊണ്ട് തന്നെ മനുഷ്യന്റെ പകുതിയോളം കഴിവും ഇത്തരം ആത്മവിശ്വാസക്കുറവ് കാരണം ഇല്ലാതാകുന്നു. കഴിവുണ്ടെങ്കിലും അത് തെളിയിക്കാനുള്ള അവസരങ്ങൾ തട്ടിമാറ്റുന്നതും ഈ ആത്മവിശ്വാക്കുറവാണ്.

മറ്റുള്ളവൻ തന്നെപ്പറ്റി എന്ത് ചിന്തിക്കും എന്ന പേടിയാണ് ശരിയായ തീരുമാനം എടുക്കുന്നതിന് നമ്മളിൽ പലർക്കും വിലങ്ങുതടിയാകുന്നത്. ദുരഭിമാന പ്രശ്‌നങ്ങൾ നാം എപ്പോഴും നേരിടേണ്ടി വരുന്ന ഒന്നാണ്. നമ്മുടെ പ്രവൃത്തി കാരണം മറ്റുള്ളവരിൽ നിന്ന് വിമർശനം കേൾക്കേണ്ടി വരുമെന്ന ചിന്തയും നമ്മെ സമൂഹത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ട്. ” ഞാനത് ചെയ്താൽ തെറ്റായി പോകുമോ ‘ എന്ന ചിന്തകളാണ് ആദ്യം മാറ്റേണ്ടത്.

മറ്റുളളവരെ വിഷമിപ്പിക്കുമോ എന്ന ആധി മനസിലുണ്ടെങ്കിൽ പലപ്പോഴും നമുക്ക് അടി പതറാറുണ്ട്. താനത് പറഞ്ഞാൽ മറ്റുള്ളവർക്ക് വിഷമം ആകുമെന്ന് കരുതി കാര്യങ്ങൾ തുറന്ന് പറയാതിരിക്കുകയും പിന്നീടത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. അതിലും നല്ലത് കാര്യം തുറന്ന് പറയുകയാണ്.

ഇത്തരം മാനസിക പ്രതിസന്ധികളെ തരണം ചെയ്യാൻ നമ്മൾ തന്നെയാണ് പരിശ്രമിക്കേണ്ടത്. സ്വയം വിശ്വാസം അർപ്പിക്കുക എന്നതാണ് ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരം. മനസിൽ എന്ത് ഭയമാണുള്ളതെന്ന് സ്വയം ചോദിക്കുക. തുടർന്ന് അത് ഒരു ബുക്കിൽ കുറിച്ച് വെയ്‌ക്കുക. നിങ്ങളുടെ പ്രശ്‌നങ്ങൾ സ്വയം മനസിലാക്കാൻ സാധിച്ചാൽ തന്നെ പകുതി പ്രശ്‌നങ്ങൾ ഒഴിവാകും. ഒരു പുതിയ സംരംഭം ആരംഭിച്ചാൽ അതിലൂടെ ഉണ്ടാകുന്ന ഗുണങ്ങളും നേരിടേണ്ടി വരുന്ന ദോഷണങ്ങളും കുറിച്ച് വെയ്‌ക്കുക. ശേഷം തനിക്ക് എതാണ് ഉചിതമെന്ന് സ്വയം ചോദിക്കണം. തുടർന്ന് മനസിലേക്ക് എന്താണോ ആദ്യം കടന്നുവരുന്നത് അത് പ്രാവർത്തികമാക്കണം. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്ന് ഇതിലൂടെ നാം പഠിക്കും.

തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥകളെ നേരിടാൻ പരിശീലനത്തിലൂടെ മാത്രമേ സാധിക്കൂ. അതിനാൽ എല്ലാ ദിവസവും രാവിലെ ഒരു പത്ത് തീരുമാനങ്ങൾ എടുക്കണം. പ്രതിദിനം ചെയ്തുവരുന്ന കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്താം. ഈ തീരുമാനങ്ങൾ പ്രവൃത്തിയിലൂടെ കാണിക്കണം. ഒരെണ്ണം തെറ്റിയെന്ന് പറഞ്ഞ് പിന്മാറരുത്. അടുത്ത ദിവസവും ഇത് തുടരണം, ഒരു ശീലമാകുന്നത് വരെ.

ചിലപ്പോൾ വലിയ തീരുമാനങ്ങൾ നാം നേരത്തെ എടുക്കേണ്ടിവരും. ”പത്ത് വർഷത്തിന് ശേഷം ഞാൻ എവിടെ എത്തിയിട്ടുണ്ടാകും, ഏത് കാർ വാങ്ങും, എവിടെ വീട് വെയ്‌ക്കും”… ഇത്തരത്തിലുള്ള ആഗ്രഹങ്ങളും ആവശ്യമാണ്.

ആർക്കും അടിമപ്പെടാതിരിക്കുക എന്നതാണ് ഇതിൽ പ്രധാനമായും വേണ്ടത്. ഒരു ലക്ഷ്യമുണ്ടെങ്കിൽ അതിന് വേണ്ടി പ്രവർത്തിക്കണം. മറ്റുള്ളവർ പിന്നിൽ നിന്ന് കുത്താൻ ശ്രമിച്ചാലും പ്രതിരോധിച്ചുകൊണ്ട് മുന്നോട്ട് പോകണം. തന്റെ കഴിവുകളിൽ വിശ്വസിക്കണം. കഴിവുകൾക്കനുസരിച്ച് പ്രവർത്തിക്കുകയും വേണം. എന്നാൽ തീരുമാനങ്ങൾ തെറ്റിയാൽ ഒരിക്കലും നിരാശപ്പെടേണ്ട ആവശ്യവുമില്ല. കാരണം ഈ ലോകത്ത് നമുക്ക് ആയിരം അവസരങ്ങളുണ്ട്. ഒരെണ്ണം തെറ്റിയാൽ ഒന്നും സംഭവിക്കില്ല.

Tags: health tipsproblems
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies