ആലപ്പുഴ : പ്രതികൾക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആലപ്പുഴ ജില്ലയിലെ കരിയിലകുളങ്ങര എസ്എച്ച്ഒ സുധിലാലിനെണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
കൃത്യവിലോപ്പം, അധികാര ദുർവിനിയോഗം, പ്രതികളെ സഹായിക്കൽ എന്നീ കുറ്റങ്ങളിലാണ് സസ്പെൻഷൻ. ഇതിൽ മൂന്നോളം കേസുകളിൽ അന്വേഷണം കാര്യക്ഷമമായിട്ടുണ്ട്.
പ്രതികളെ വഴിവിട്ട് സഹായിക്കാൻ ഉദ്യോഗസ്ഥൻ ഇവരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് സിഐക്കെതിരായ പരാതിയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കായംകുളം ഡിവൈഎസ്പി നൽകിയ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി ദക്ഷിണ മേഖലാ ഐജി പി പ്രകാശാണ് സുധിലാലിനെ സസ്പെൻഡ് ചെയ്തത്.
Comments