മംഗളൂരു: ഓടിക്കൊണ്ടിരിക്കവെ ഓട്ടോ ദുരൂഹ സാഹചര്യത്തിൽ പൊട്ടിത്തെറിച്ചു. മംഗളൂരുവിലാണ് സംഭവം. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനരികിൽ വെച്ചാണ് ഓട്ടോറിക്ഷ പൊട്ടിത്തെറിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പൊലീസ് നിർദ്ദേശം നൽകി. കെട്ടിടത്തിനടുത്ത് റോഡിൽ ഓട്ടോ നിർത്തിയിടാൻ ഒരുങ്ങുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. റോഡിലൂടെ ഒരു യാത്രക്കാരൻ പ്ലാസ്റ്റിക് ബാഗുമായി നടന്നു വരുന്നത് കണ്ടുവെന്ന് നാട്ടുകാർ പറയുന്നു.
🚨 Breaking:
A suspicious blast reported in (Karnataka – India) inside an auto rikshaw in #Mangaluru City, parts of 'Cooker found in Rikhshaw and reportedly two people injured. Investigations are on. City on high alert. pic.twitter.com/NSMOaXp59b
— OsintTv📺 (@OsintTv) November 19, 2022
വഴിയാത്രക്കാരിന്റെ ബാഗിൽ നിന്ന് തീപടർന്നുവെന്നും പിന്നാലെയാണ് ഓട്ടോ പൊട്ടിത്തെറിച്ചതെന്നുമാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. യാത്രക്കാരന്റെ ബാഗിൽ എന്തൊക്കെയാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പരിശോധിച്ചു വരികയാണെന്ന് മംഗളൂരു പൊലീസ് മേധാവി എൻ ശശികുമാർ പറഞ്ഞു.
















Comments