തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ഒറ്റപ്പാലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ രവി ശങ്കറിനെതിരെയാണ് കേസ്. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. നെടുമങ്ങാട്, പങ്ങോട് പോലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രവി ഒളിവിലാണ്.
ഷെയർ മാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമായി ഏകദേശം ഒരു കോടിയോളം രൂപ പിരിച്ചെടുത്തതായി പരാതിയിൽ പറയുന്നു. ഇതിൽ നിന്നുള്ള ലാഭ വിഹിതം ആദ്യത്തെ മാസങ്ങളിൽ പരാതിക്കാർക്ക് നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി തുകയും പലിശയും ലഭിക്കുന്നില്ലെന്ന് പണം നൽകിയവർ പരാതിയിൽ പറയുന്നു. മെഡിക്കൽ അവധിയിൽ പോയ ശേഷം ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം.
Comments