കേപ്ടൗൺ : മഴമുടക്കിയ ആദ്യ ടി20യുടെ എല്ലാ ക്ഷീണവും തീർത്ത് ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം. ടി20യിലെ തന്റെ രണ്ടാം സെഞ്ച്വറിയോടെ സൂര്യകുമാറിന്റെ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 191 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർ ഇഷാൻ കിഷൻ 36 റൺസ് നേടി. മധ്യനിരയിൽ ശ്രേയസ് അയ്യരും ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയും 13 റൺസ് വീതം ചേർത്ത് പുറത്തായി. സൂര്യകുമാറിന്റെ ഉശിരൻ പ്രകടനത്തിനിടെ അവസാന ഓവറിൽ കിവീസ് ബൗളർ ടിം സൗത്തി ഹാട്രികും തികച്ചു.
തുടർച്ചയായി പരാജയമാകുന്ന ഋഷഭ് പന്ത്-ഇഷാൻ കിഷൻ കൂട്ടുകെട്ട് 36ലെത്തിയ പ്പോഴേയ്‌ക്കും പന്ത് 6 റൺസെടുത്ത് പുറത്തായി. പിന്നാലെ ഇറങ്ങിയ സൂര്യകുമാർ തുടക്കം മുതലേ കത്തിക്കയറി. ഇഷാൻ കിഷനുമൊത്ത് 33 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷം പിന്നീട് ഏതാണ്ട് ഒറ്റയ്‌ക്കാണ് സൂര്യകുമാർ കളി കൊണ്ടുപോയത്. 51 പന്തിൽ 11 ഫോറുകളും 7 സിക്‌സറുകളുടേയും ഉശിരൻ വെടിക്കെട്ടാണ് പിന്നീട് കിവീസിനെ തകർത്തത്. കരിയറിലെ തന്റെ രണ്ടാം സെഞ്ച്വറിയാണ് സൂര്യകുമാർ
മധ്യനിരയിൽ ശ്രേയസ്സിനും ഹാർദ്ദിക്കിനും പിന്നാലെ ദീപക് ഹൂഡയും വാഷിംഗ്ടൺ സുന്ദറും വന്നവഴി പൂജ്യത്തിന് മടങ്ങി. ഭുവനേശ്വർ കുമാർ 1 റണുമായി പുറത്താകാതെ നിന്നു. കിവീസിനായി സീനിയർ താരം ടിം സൗത്തി 3 വിക്കറ്റ് വീഴ്‌ത്തി. ലോക്കി ഫെർഗൂസൻ രണ്ടു വിക്കറ്റും ഇഷ് സോധി ഒരു വിക്കറ്റും സ്വന്തമാക്കി.















