ഞാനൊരു ക്രിമിനലല്ല; തന്റെ ഭാഗം ന്യായീകരിക്കാൻ ഇത്രകാലം കാത്തിരിക്കേണ്ടി വരുന്നത് ക്രൂരതയാണ്: ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഞ്ഞടിച്ച് വാർണർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാനൊരു ക്രിമിനലല്ല; തന്റെ ഭാഗം ന്യായീകരിക്കാൻ ഇത്രകാലം കാത്തിരിക്കേണ്ടി വരുന്നത് ക്രൂരതയാണ്: ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഞ്ഞടിച്ച് വാർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 06:12 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച് ഡേവിഡ് വാർണർ. ലോകകപ്പ് ടി20യിൽ ഫൈനൽ കാണാതെ പുറത്തായതിന് ശേഷമുള്ള വിമർശന ങ്ങൾക്ക് പിന്നാലെയാണ് വാർണറുടെ വിമർശനം. തന്നെ നായകസ്ഥാനത്ത് നിന്നും വിലക്കിയ വിഷയത്തിലെ അപ്പീൽ വാദം നീണ്ടു പോകുന്നതിനെയാണ് ഓസീസ് ഓപ്പണർ വിമർശിച്ചത്. തനിക്കെതിരെ നടപടി എടുക്കാൻ വെറും നാല് ദിവസമാണ് ബോർഡ് എടുത്തത്. അത്രവേഗ മായിരുന്നു തീരുമാനം. എന്നാൽ പുനപരിശോധനാ ഹർജി പരിഗണിക്കാൻ നാലുവർഷം എടുത്തതിന് ഉത്തരം നൽകണമെന്നും വാർണർ പറഞ്ഞു.

പന്ത് ചുരുണ്ടൽ വിവാദത്തിൽ നായകസ്ഥാനത്തേക്ക് ആജീവനാന്ത വിലക്ക് നേരിട്ടി രിക്കുന്നത് പിൻവലിക്കണമെന്നാണ് വാർണറുടെ ആവശ്യം. 2023-24ലെ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയെ നയിക്കുന്നതാരെന്ന ചർച്ച മുറുകുമ്പോഴാണ് വാർണർ നയം വ്യക്തമാക്കിയത്. ഐപിഎല്ലിൽ ഹൈദരാബാദ് ടീമിന്റെ നായകനായി ലോകോത്തര താരങ്ങളെ ഒത്തിണക്കത്തോടെ കളിപ്പിച്ച പരിചയം വാർണറുടെ മികവായും ഉയർത്തി ക്കാട്ടപ്പെടുന്നു.

പെരുമാറ്റചട്ടം ഭേദഗതി ചെയ്യുന്ന വിഷയത്തിൽ വാർണർ സമർപ്പിച്ച അപേക്ഷപോലും പരിഗണിച്ചത് നാല് വർഷങ്ങൾക്ക് ശേഷമാണെന്നതാണ് വാർണറെ ചൊടുപ്പിച്ചത്. പന്തുചുരണ്ടൽ വിവാദത്തിൽ സ്മിത്തിനേയും വാർണറേയുമാണ് ടീം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് ഒരു വർഷം മാറ്റിനിർത്തിയത്. തുടർന്ന് ഇരുവരേയും ഇനി നായകരായി പരിഗണിക്കാനാകില്ലെന്ന ചട്ടവും കൊണ്ടുവന്നു. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ടീമിൽ കളിക്കാൻ തുടങ്ങിയ ശേഷവും തങ്ങളുടെ വാദം കേൾക്കാത്തതാണ് വാർണറെ ചൊടിപ്പിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്താണ് വാർണർ രംഗത്തെത്തിയത്.

താനൊരു ക്രിമിനലല്ല. ക്രിക്കറ്റിൽ ഉണ്ടായ ഒരു കൈപിഴയ്‌ക്ക് ടീം മാറ്റിനിർത്തി ശിക്ഷിച്ചു. അത് അംഗീകരിക്കുന്നു. എന്നാൽ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് നായകനാകാൻ സാധിക്കില്ലെന്ന ന്യായത്തിന് കൃത്യമായ മാനദണ്ഡം ഇന്നും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഐസിസി തീരുമാനിച്ചിട്ടില്ല. ഈ അവ്യക്തത നിലനിൽക്കേ ക്രിക്കറ്റ് ഓസ്‌ട്രേലിയ തനിക്കെതിരെ കാണിക്കുന്ന വിവേചനം തീർത്തും അനീതിയാണെന്നും വാർണർ ആരോപിച്ചു.

ക്രിക്കറ്റ് ജീവിതമാക്കിയ കുടുംബമാണ് എന്റേത്. എനിക്ക് നേരിടേണ്ടി വന്നിരിക്കുന്ന അവഗണന എന്റെ കുടുംബത്തേയും മാനസികമായി ബാധിച്ചിരിക്കുന്നു. അത്രകണ്ട് എന്റെ ഭാര്യയും മക്കളും മാതാപിതാക്കളും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നു. ഇത്ര നീണ്ടകാലയളവിൽ ഒരുതാരത്തെ ശിക്ഷിക്കാൻ പാകത്തിന് കുറ്റത്തിന്റെ ആഴമെന്താണെന്ന് വിശദീകരിക്കാൻ നാലു വർഷമായിട്ടും ബോർഡിനായിട്ടില്ലെന്നും ഇന്ത്യയിൽ ഏറെ ആരാധകരെ ഐപിഎൽ വഴിയും ടിക്ടോക് വീഡിയോ വഴിയും നേടിയെടുത്ത വാർണർ പറഞ്ഞു.

മൈതാനത്തും തീർത്തും ശാന്തനും തികഞ്ഞ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്ന താരമാണ് വാർണർ. സ്മിത്തിനേക്കാൾ മൈതാനത്ത് പ്രസരിപ്പോടെ ഇടപെടുന്ന വാർണറുടെ തിരിച്ചുവരവ് മികച്ചതായിരുന്നു. ഇതെല്ലാം മുൻനിർത്തിയാണ് വരാനിരിക്കുന്ന ലോകകപ്പിനായി താൻ ടീമിനെ നയിക്കാമെന്ന തരത്തിൽ വാർണർ ബോർഡുമായും മുതിർന്ന താരങ്ങളുമായും ആശയവിനിമയം നടത്തിയത്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies