ന്യൂഡൽഹി: നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകമെന്ന് സിബിഐ കുറ്റപത്രം. പേഴ്സണൽ അസിസ്റ്റന്റ് സുധീർ സാങ്വാൻ, സഹായി സുഖ്വിദർ സിങ് എന്നിവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി. സ്വത്തുക്കൾ തട്ടിയെടുക്കുന്നതിനായാണ് സഹായിയും കൂട്ടാളിയും ഫോഗട്ടിനെ കൊലപ്പെടുത്തിയതെന്ന് സിബിഐ വ്യക്തമാക്കി. വടക്കൻ ഗോവയിലെ മപുസ കോടതിയ്‌ക്ക് മുൻപാകെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ മയക്കുമരുന്ന് അടങ്ങിയ വെള്ളം സൊണാലിയെ നിർബന്ധിച്ച് കുടുപ്പിച്ചിരുന്നതായി ഗോവ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ ഇവരെ സഹായികൾ താമസിച്ചിരുന്ന ഗ്രാൻഡ് ലിയോണി ഹോട്ടലിലെത്തിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കുന്നതിന് മുൻപ് ഗോവ പോലീസാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് അന്വേഷണം സിബിഐയ്‌ക്ക് കൈമാറണമെന്ന് കുടുംബം കേന്ദ്രത്തിനോട് ആവശ്യപ്പട്ടതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.
ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിരവധി മുറിവുകൾ കണ്ടെത്തിയതോടെ കൊലപാതകത്തുിന് പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പാനീയത്തിൽ മയക്കുമരുന്ന നൽകിയതായി കണ്ടെത്തിയത്. മയക്കുമരുന്ന് നൽകിയ എഡ്വിൻ നൂൺസണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഫോഗട്ടും സംഘവും താമസിച്ചിരുന്ന ഗ്രാൻഡ് ലിയോണി റിസോർട്ടിലെ ബെൽ ബോയ് ദത്തപ്രസാദ് ഗാവോങ്കറും അറസ്റ്റിലായിട്ടുണ്ട്.
















Comments