കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് കിലോ സ്വർണം ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടി. മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സ്വർണം കടത്തിയത്.
വിമാനത്തിനുള്ളിൽ വച്ച് തന്നെയാണ് സ്വർണം പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. ശുചിമുറിയുടെ പാനലുകളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. അടുത്തിടെ നെടുമ്പാശ്ശേരിയിൽ നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.
ദിവസങ്ങൾക്ക് മുൻപ് റിങ്ങുകളായും പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചും വിമാനത്താവളത്തിലൂടെ സ്വർണം കടത്താനും ശ്രമം നടന്നിരുന്നു. 422 ഗ്രാം സ്വർണമാണ് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണമാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.
Comments