കോട്ടയം: വാഴൂരിൽ വീട്ടമ്മയ്‌ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ച നേതാവിനെ സസ്‌പെൻഡ് ചെയ്ത് തടി തപ്പി സിപിഎം. വാഴൂർ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരായാണ് സിപിഎം നടപടി സ്വീകരിച്ചത്. വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിയിലാണ് നടപടി.
സഹകരണ ബാങ്കിലെ ജീവനക്കാരൻ കൂടിയാണ് ഇയാൾ. വീട്ടമ്മയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തിയ ഇയാൾ പിന്നീട് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. വീട്ടമ്മയോട് ലോക്കൽ കമ്മിറ്റി അംഗം മോശമായി പെരുമാറിയതായും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.
അതേസമയം സിപിഎം പ്രവർത്തകർ പ്രതികളാകുന്ന ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുത്തൻചിറ പിണ്ടിയത്ത് സരിത്തിനെയാണ് അറസ്റ്റ് ചെയ്തത്.
Comments