പനാജി: ഗോവ ചലിച്ചിത്ര മേളയിൽ കൈകോർത്ത് യൂണിസെഫും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും. ആഗോളതലത്തിൽ ബാലാവകാശം സംരക്ഷിക്കുന്ന വിഷയങ്ങൾ പ്രമേയമാക്കുന്ന ചിത്രങ്ങളാണ് ഇത്തവണ മുതൽ പ്രത്യേകമായി പ്രദർശിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ബാലാവകാശ സംരക്ഷണ വിഭാഗമായ യൂണിസെഫാണ് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി കൈകോർക്കുന്നത്. ആറ് ചലച്ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുക.
ഇരുസംഘടനകളും സംയുക്തമായി വിവിധ ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും ഇത്തവണ മുതൽ പ്രദർശിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഗോവ ചലച്ചിത്രോത്സവ സമ്മേളന വേദിയിൽ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യൂണിസെഫ് പ്രതിനിധി ക്ലാപ് അടിച്ചാണ് കുട്ടികളുടെ പ്രശ്നങ്ങൾ പ്രമേയമാക്കുന്ന ചലച്ചിത്ര പ്രദർശന ത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ യൂണിസെഫിനായി കമ്യൂണിക്കേഷൻ വിഭാഗം ഇന്ത്യൻ മേഖലാ മേധാവി സാഫ്രിൻ ചൗദ്ധരി പങ്കെടുത്തു.
കുട്ടികളുടെ ചലച്ചിത്രങ്ങൾ ചർച്ചചെയ്യുന്നത് ആഴമേറിയ സാമൂഹ്യവിഷയങ്ങളാണെന്ന് ചർച്ചയിൽ പങ്കെടുത്ത സിനിമാ വിദഗ്ധർ പറഞ്ഞു. മുഖ്യധാര സിനിമാ പ്രേക്ഷകർ അത്തരം സിനിമകളും കണ്ടുവിലയിരുത്തണമെന്നും സിനിമാ വിദഗ്ധർ പറഞ്ഞു. യുവതലമുറ യിൽപ്പെട്ടവരെ പ്രോത്സാഹിപ്പിക്കാനായി 53 മണിക്കൂർ സിനിമാ ചലഞ്ച് എന്ന മത്സരവും ഇത്തവണ സംഘടിപ്പിച്ചതായി സംഘാടകർ അറിയിച്ചു.
Comments