കണ്ണൂർ: തലശ്ശേരിയിൽ സംഘർഷത്തിനിടെ കുത്തേറ്റ മറ്റൊരാൾ കൂടി മരിച്ചു. ചികിത്സയിൽ കഴിയുകയായിരുന്ന ഇല്ലിക്കുന്ന് സ്വദേശി ഷമീർ ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ ഷാനിബ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഘർഷത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് സൂചന. വാഹനുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നും വിവരമുണ്ട്. കേസിലെ പ്രതി പാറായി ബാബു ഒളിവിലാണ് ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കൊടുവള്ളി സഹകരണ ആശുപത്രിയ്ക്ക് സമീപം വൈകീട്ടോടെയായിരുന്നു സംഭവം. മൂന്നം ഗ സംഘമാണ് ഷമീർ ഉൾപ്പെട്ട സംഘത്തെ കുത്തിയത്. നെല്ലിക്കുന്ന് സ്വദേശിയായ ഖാലിദ് ആണ് കുത്തേറ്റ് മരിച്ച മറ്റൊരാൾ.
Comments