നെയ്മറിന്റെ കണങ്കാലിനേറ്റ പരിക്ക് ആശങ്കയാകുന്നു; ഖത്തർ ലോകകപ്പിൽ താരത്തിന്റെ ആദ്യ മത്സരം അവസാനത്തേതോ? ഡോക്ടർ പറയുന്നതിങ്ങനെ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

നെയ്മറിന്റെ കണങ്കാലിനേറ്റ പരിക്ക് ആശങ്കയാകുന്നു; ഖത്തർ ലോകകപ്പിൽ താരത്തിന്റെ ആദ്യ മത്സരം അവസാനത്തേതോ? ഡോക്ടർ പറയുന്നതിങ്ങനെ..

Brazil's Neymar left in tears on bench after ankle injury against Serbia

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 09:29 am IST
FacebookTwitterWhatsAppTelegram

ദോഹ: ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിനായി ഇറങ്ങിയ കരുത്തരായ മഞ്ഞപ്പട, ആരാധകരെ ആവേശത്തിലാഴ്‌ത്തിയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ മത്സരം അവസാനിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് സൂപ്പർതാരം നെയ്മറിനേറ്റ പരിക്ക് ആരാധകർക്കിടയിൽ ആശങ്കയാവുകയാണ്.

സെർബിയയുമായുള്ള മത്സരത്തിനിടെ വലതു കണങ്കാലിനായിരുന്നു നെയ്മറിന് പരിക്കേറ്റത്. തുടർന്ന് കളി തീരാൻ വെറും പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോൾ താരത്തെ മത്സരത്തിൽ നിന്നും പിൻവലിക്കുകയായിരുന്നു. സെർബിയൻ താരമായ നിക്കോളാ മിലെൻകോവിക്കിന്റെ ടാക്കിളിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്. ഇതോടെ കളിയുടെ 80-ാം മിനിറ്റിൽ നെയ്മറിന് പകരം ആന്റണിയെ കളത്തിലിറക്കി.

റിച്ചാർലിസണിന്റെ തകർപ്പനായ രണ്ട് ഗോളുകൾ ആരാധകർക്ക് നൽകിയ സന്തോഷം അധികനേരം നീണ്ടുനിന്നിരുന്നില്ല. നെയ്മറിന് പരിക്കേറ്റതോടെ ഐസ് പാക്കറ്റുകളുമായി പരിശീലകർ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി. ഏറെ നിരാശനായ നെയ്മർ കുറച്ചുസമയം ഗ്രൗണ്ടിൽ ഇരുന്നതിന് ശേഷം പതിയെ എഴുന്നേറ്റ് ലോക്കർ റൂമിലേക്ക് പോകുകയായിരുന്നു. മുടന്തിയുള്ള നെയ്മറിന്റെ പോക്കിൽ മഞ്ഞപ്പടയുടെ ആരാധകർ തീർത്തും നിരാശയിലായി. എന്നാൽ ഖത്തർ ലോകകപ്പിൽ മത്സരിക്കാൻ നെയ്മർ തിരിച്ചുവരുമെന്നാണ് താൻ  ഉറച്ചുവിശ്വസിക്കുന്നതെന്ന് കോച്ച് ടിറ്റേ പ്രതികരിച്ചു. ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാക്കുകളായിരുന്നു അത്.

വിശദമായ സ്‌കാനിങ്ങിനും പരിശോധനകൾക്കും ശേഷമേ പരിക്കിന്റെ ഗൗരവത്തെക്കുറിച്ച് വ്യക്തത വരുത്താനാകൂവെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലസ്മർ പറഞ്ഞു. ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഖത്തറിലെത്തിയ കാനറികൾക്ക് വരും മത്സരങ്ങളിൽ നെയ്മറില്ലാതെ കളിക്കേണ്ടി വരുമോയെന്നതാണ് ആരാധകരും ടീമംഗങ്ങളും ഒരുപോലെ നേരിടുന്ന ആശങ്ക. തുടർന്നും നെയ്മറിന് കളിക്കാനാകുമോയെന്ന കാര്യം അടുത്ത 48 മണിക്കൂറിനുള്ളിൽ അറിയാൻ കഴിയുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

Tags: neymarbrazilserbia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies