കോട്ടയം: സർക്കാർ യു പി സ്കൂളിലെ പ്ലാവ് വെട്ടി വീട് പണിത സി പി എം നേതാവിനെതിരെ പോലീസിനും വിജിലൻസിനും പരാതി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ശ്യാം കുമാർ ആണ് പരാതി നൽകിയത്. പരാതിയിൽ നടപടി സ്വീകരിച്ചില്ലില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകാനാണ് യുവമോർച്ചയുടെ തീരുമാനം.
വൈക്കം മറവന്തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപനാണ് സ്കൂളിലെ പ്ലാവ് മുറിച്ച് വീട് നിർമ്മിച്ചത്. മറവന്തുരുത്ത് ഗവ. യു.പി. സ്കൂളിന്റെ മുറ്റത്ത് നിന്നിരുന്ന പ്ലാവായിരുന്നു മുറിച്ചെടുത്തത്. ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് പ്ലാവ് മുറിച്ചു മാറ്റിയത്. സംഭവം വിവാദമയത്തോടെ പ്രതാപനെതിരെ സിപിഎം നടപടി എടുത്തു. സി.പി.എം. ഏരിയാ കമ്മിറ്റി അംഗമായിരുന്ന ഇയാളെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. എന്നാൽ ഇയാൾക്ക് എതിരെ സർക്കാർ തലത്തിൽ കർശന നടപടി സ്വീകരിക്കണം എന്നാണ് ആവിശ്യം.
അതേസമയം സംഭവം വലിയ നാണക്കേടാണ് സിപിഎമ്മിന് ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ വൈക്കത്തെ തന്നെ സി പി എം നേതാവിന്റെ നേതൃത്വത്തിൽ ജോലി വാഗ്ദാനം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് പ്ലാവ് മുറിച്ച സംഭവം പുറത്തുവരുന്നത്.
Comments