തൃശൂർ : ഗുരുവായൂർ ഏകാദശി ഇത്തവണ രണ്ട് ദിവസമായി നടക്കും. ഡിസംബർ 3, 4 തീയതികളിലാണ് ഏകാദശി നടക്കുക. തന്ത്രിയുടെയും ജ്യോതിഷികളുടെയും അഭിപ്രായം പരിഗണിച്ചാണ് ഏകാദശി രണ്ട് ദിവസമാക്കി നടത്താൻ ഭരണസമിതി അനുമതി നൽകിയത്.
ഇത്തവണ സാധാരണയിൽനിന്നു ഭിന്നമായി രണ്ടു ദിവസമായാണ് ഏകാദശി വരുന്നത്.57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17-ാം തീയതിയായ ഡിസംബർ മൂന്നിനാണ്. അന്ന് ഏകാദശി ആഘോഷിക്കാനാണ് മുൻപ് തീരുമാനിച്ചിരുന്നത്. പിന്നീട് ഡിസംബർ നാലിനും ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ വിളക്ക് നടത്താനും ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
ജ്യോതിഷ പണ്ഡിതൻമാരുടെയും താന്ത്രികാചാര്യൻമാരുടെയും അഭിപ്രായം കൂടി പരിഗണിച്ചും, 1992- 93 വർഷങ്ങളിൽ സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്തുമാണ് ഈ തീരുമാനത്തിൽ ഭരണ സമിതി എത്തിയത്.
Comments