തിരുവനന്തപുരം: ട്രെയിനിൽ നിന്നും ടിടിഇ ഇറക്കിവിട്ട വയോധികനെ കാണാനില്ലെന്ന് പരാതി. തൃശൂർ സ്വദേശിയായ കണ്ണൻ കുട്ടി നായരെയാണ് (74) കാണാതായത്. ചെന്നൈ തിരുവോട്ടിയൂർ സ്ട്രീറ്റ് നടരാജഗാർഡനിൽ
താമസക്കാരനാണ് കണ്ണൻകുട്ടി.
ചെന്നൈയിലേക്കുള്ള യാത്രക്കിടെ തിരുവനന്തപുരം മെയിലിൽ നിന്നായിരുന്നു വയോധികനെ ടിടിഇ ഇറക്കിവിട്ടത്. പുലർച്ചെയായിരുന്നു സംഭവം. സേലത്തിനും ഈറോഡിനുമിടയിൽ വച്ചായിരുന്നു ഇറക്കിവിട്ടത്.
സ്ലീപ്പർ ക്ലാസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന ഇയാൾ വാഷ് റൂം തേടി മറ്റൊരു കോച്ചിൽ എത്തുകയായിരുന്നു. എന്നാൽ ടിക്കറ്റ് കൈവശമില്ലാത്തതിനെ തുടർന്ന് ടിടിഇ ഇറക്കിവിട്ടു. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര തുടരാൻ നിർദേശിച്ചായിരുന്നു പ്ലാറ്റ്‌ഫോമിൽ ഇറക്കിവിട്ടത്. ഇതിന് പിന്നാലെ കണ്ണൻകുട്ടി നായരെ കാണാതായി. സംഭവത്തിൽ ആർപിഎഫ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
















Comments