സർക്കാർ മാളത്തിലൊളിക്കുന്നു ; ശബരിമലയിൽ ഭക്തരെ നേരിടാൻ ഒരുക്കിയ സന്നാഹങ്ങൾ വിഴിഞ്ഞത്ത് എവിടെ  ; വി. മുരളീധരൻ

Published by
Janam Web Desk

തിരുവനന്തപുരം : ശബരിമലയിൽ ഭക്തരെ നേരിടാൻ ഒരുക്കിയ പത്തിലൊന്ന് ക്രമീകരണം വിഴിഞ്ഞത്ത് സർക്കാർ നടത്തിയില്ലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. സർക്കാർ മാളത്തിലൊളിക്കുന്നു. ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത അവസ്ഥ. ജനങ്ങൾക്ക് സുരക്ഷ നൽകി അക്രമം ഉണ്ടാക്കിയവർക്കെതിരെ കർശന നടപടി എടുക്കണം.സർക്കാർ വിഷയത്തെ ഗൗരവത്തോടെ നോക്കിക്കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് ഇത്രയും ഗുരുതരമായ സാഹചര്യം ഉണ്ടായിരിക്കെ കലക്ടറെ വച്ച് സർവ്വ കക്ഷിയോഗം വിളിക്കാതെ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിക്കണമായിരുന്നു. സർക്കാർ ആളെ നോക്കിയാണോ ക്രമസമാധാന പാലനം നടപ്പിലാക്കുന്നത്. ശബരിമലയിൽ അയ്യപ്പൻമാരെ നേരിടാൻ എല്ലാ സന്നാഹങ്ങളുമായാണ് സർക്കാർ നിന്നത്. ഇവിടെ മന്ത്രിമാർ തന്നെ പറയുന്നു ആയുധങ്ങളുമായാണ് ആളുകൾ വന്നതെന്ന്. അത്തരക്കരെ നേരിടാൻ പോലീസിന്റെ ഭാഗത്ത് നിന്ന് എന്ത് തയ്യാറെടുപ്പ് ഉണ്ടായെന്നും അദ്ദേഹം ചോദിച്ചു.

സർക്കാരിന് ഇക്കാര്യത്തിൽ കൃത്യമായ നിലപാടുണ്ടോ. ആ നിലപാടും നയവും അനുസരിച്ച് കാര്യങ്ങൾ നടത്താൻ സർക്കാർ എന്തുകൊണ്ട് മുന്നോട്ട് വരുന്നില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന ഇത്തരം നീക്കങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരിക്കലും കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Share
Leave a Comment