പരിസ്ഥിതി സംരക്ഷണം വീടുകളിൽ ഉറപ്പുവരുത്തി ശിൽപ്പശാല സമാപിച്ചു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരിസ്ഥിതി സംരക്ഷണം വീടുകളിൽ ഉറപ്പുവരുത്തി ശിൽപ്പശാല സമാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 07:52 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കേരളത്തിലെ വീടുകളിൽ പരിസ്ഥിതി സംരക്ഷണ ശീലം ഉറപ്പുവരുത്തി പരിസ്ഥിതി സംരക്ഷണ സമിതിയുടെ രണ്ടാമത് ശിൽപ്പശാല സമാപിച്ചു. കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിൽ നടന്ന രണ്ടു ദിവസത്തെ ശിൽപ്പശാലയിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ അബുക്ക അരീക്കോട്, ഡോ.ഹിലാൽ, കണ്ടൽ സുരേന്ദ്രൻ, ക്രിസ്റ്റഫർ തിരുവല്ല, സുരേഷ് വനമിത്ര, , സദാനന്ദൻ, ബേബിലാൽ എന്നിവർ ജലസംരക്ഷണം, വന സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, ജൈവകൃഷി, നിത്യജീവിതത്തിലെ രാസവസ്തുക്ക ളുടെ അപകടകരമായ ഉപയോഗം, ഗോ ആധാരിത ജീവനം-പഞ്ചഗവ്യ ചികിത്സ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.

കാഞ്ഞങ്ങാട് നഗരത്തിൽ പൊതുനിരത്തിൽ ജനങ്ങളുമായി സംവദിച്ച പരിസ്ഥിതി പ്രവർത്തകർ നിത്യജീവിതത്തിൽ മാലിന്യ സംസ്‌കരണം നടത്തുന്നതുമായി ബന്ധപ്പെട്ട ഗുണങ്ങളും പ്രായോഗിക വിഷമതകളും ജനങ്ങളുമായി പങ്കുവെച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലേയും വീടുകൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ഹരിതഗൃഹം പദ്ധതി വ്യാപമാക്കാനാണ് തീരുമാനം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്നദ്ധസംഘടനാ മേഖലകളിലും മഹിളാ കൂട്ടായ്മകളിലും പരിസ്ഥിതി സംരക്ഷണം നടത്തുന്നവരുമായി ഒത്തുചേർന്നുള്ള പരിശ്രമങ്ങൾ വിജയകരമായി നടക്കുന്ന വിവരവും ശില്പശാലയിൽ പങ്കെടുത്തവർ പങ്കുവെച്ചു.

സമുദ്രതീര ശുചീകരണ പരിപാടിയിലൂടെ കേരളത്തിലെ 589 കിലോമീറ്റർ വരുന്ന തീരമേഖലയിൽ വ്യാപകമായി അടിഞ്ഞുകൂടുന്ന പോളിത്തീൻ മാലിന്യ നിർമ്മാർജ്ജന യജ്ഞത്തിൽ വ്യാപകമായ ജനപങ്കാളിത്തം ഉണ്ടായതിലെ സന്തോഷവും ശില്പശാലയിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു. അഖിലേന്ത്യ തലത്തിൽ രണ്ടു ലക്ഷത്തിലധികം സന്നദ്ധ പ്രവർത്തകർ സെപ്തംബർ17ന് നടന്ന സമുദ്രതീര ശുചീകരണ പരിപാടിയിൽ 7500 കിലോമീറ്റർ സമുദ്ര തീരത്ത് വിവിധ സംസ്ഥാനങ്ങളിലായി പങ്കെടുത്ത റിപ്പോർട്ടും അവതരിപ്പിച്ചു.

രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തപ്രചാരക് എസ്.സുദർശൻ, പര്യാവരൺ സംരക്ഷൺ ഗതിവിധി ദക്ഷിണ-ദക്ഷിണ മദ്ധ്യക്ഷേത്ര സംയോജകൻ ഗണപതി ഹെഗ്‌ഡേ, രാഷ്‌ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗം പി.ആർ.ശശിധരൻ, പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ ടി.എസ്.നാരായണൻ, സഹസംയോജകൻ രാജേഷ് ചന്ദ്രൻ എന്നിവർ മാർഗ്ഗദർശനം നൽകി.

Tags: PARISTHI SAMRAKSHANA SAMITHI
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies