റാഞ്ചി: ഝാർഖണ്ഡിൽ വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി നിർവീര്യമാക്കി. 20 കിലോ ഭാരം വരുന്ന ഐഇഡിയാണ് സിആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഹസാരിബാഗിലെ വന മേഖലയിൽ നടത്തിയ തിരച്ചിലിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. സ്റ്റീൽ പാത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഐഇഡി കണ്ടെത്തിയത്. പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഐഇഡി കണ്ടെടുത്തത്.
മാലറ്റ് എന്ന സൈനിക നായയാണ് സ്ഫോടക വസ്തു കണ്ടെടുക്കാൻ സേനയെ സഹായിച്ചത്. തുടർന്ന് സേന പ്രദേശം വളഞ്ഞു. ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പോസൽ സ്ക്വാഡ് എത്തി ഐഇഡി നിർവീര്യമാക്കി.
Comments