ബെംഗളൂരു: മലയാളി പെൺകുട്ടി ബെംഗളൂരുവിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി. റാപ്പിഡോ ബൈക്ക് – ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. പ്രതികളായ ഡ്രൈവർ അറാഫത്തും സഹായി ഷിഹാബുദ്ധീനും നിലവിൽ പോലീസ് പിടിയിലാണ്. ഇരുവരും ബെംഗളൂരു സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം നീലാദ്രി നഗറിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. മേഖലയിൽ രാത്രി സമയത്തും മറ്റും യുവതികൾ വലിയ തോതിൽ ആശ്രയിക്കുന്ന ഒന്നാണ് റാപ്പിഡോ ബൈക്ക്-ടാക്സി.
സുഹൃത്തിന്റെ വീട്ടിൽ നിന്ന് തിരിച്ചുവരാൻ പെൺകുട്ടി റാപ്പിഡോ ബൈക്ക്-ടാക്സി ബുക്ക് ചെയ്തിരുന്നു. തുടർന്ന് ബൈക്ക് എത്തുകയും ഡ്രൈവർ പെൺകുട്ടിയെ കയറ്റി പോകുകയും ചെയ്തു. പെൺകുട്ടി മദ്യപിച്ചിരുന്നതിനാൽ അവശയായ നിലയിലായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ഡ്രൈവറായ അറാഫത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു. പോകുന്ന വഴിയിൽ ഒരു വീടിന് സമീപം വാഹനം നിർത്തി അവിടേക്ക് കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. ശേഷം സുഹൃത്തിനെ വിളിച്ചുവരുത്തി. ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചു.
നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരുവിലെ ഒരു കമ്പനിയിൽ ഫ്രീ-ലാൻസ് ജോലി ചെയ്യുന്ന 23-കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Comments