ഡയറ്റും വ്യായാമവും ചെയ്യേണ്ട; വണ്ണം കുറയ്ക്കാൻ 10 എളുപ്പവഴികൾ ഇതാ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഡയറ്റും വ്യായാമവും ചെയ്യേണ്ട; വണ്ണം കുറയ്‌ക്കാൻ 10 എളുപ്പവഴികൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 09:04 pm IST
FacebookTwitterWhatsAppTelegram

പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് തൂക്കം കുറയ്‌ക്കുക എന്നത്. ഇതിനായി ഡയറ്റും വ്യായാമവും പിന്തുടരണം എന്നതിനാൽ പലരും ഭാരം കുറയ്‌ക്കാനായി ശ്രമം നടത്താറില്ല. ഭക്ഷണം കഴിക്കാതെ ഡയറ്റ് ഫോളോ ചെയ്യുകയോ ദിവസവും വ്യായാമം ചെയ്ത് ക്ഷീണിക്കുകയോ ചെയ്യാതെ തൂക്കം കുറയ്‌ക്കാനുള്ള മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

1. ഭക്ഷണം കഴിക്കുമ്പോൾ നല്ലവണ്ണം ചവച്ചരച്ച് കഴിക്കുക. സാവധാനം, സമയമെടുത്ത് മാത്രം ആഹാരം കഴിക്കുക. ഒരുപാട് സമയം ചിലവഴിച്ച് ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് വയറുനിറഞ്ഞത് പോലെ അനുഭവപ്പെടുന്നതാണ്. കഴിക്കുന്നതിന്റെ അളവ് കുറവാണെങ്കിലും ആവശ്യത്തിന് കഴിച്ചുവെന്ന് തോന്നും. അതിവേഗം ഭക്ഷണം കഴിക്കുന്നവർ പെട്ടെന്ന് വണ്ണം വെയ്‌ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

2.ആരോഗ്യപരമല്ലാത്ത ഭക്ഷണ സാധനങ്ങൾ ചെറിയ പാത്രത്തിലെടുത്ത് കഴിക്കുക. ഒരേസമയം പാത്രം മുഴുവൻ നിറഞ്ഞിരിക്കുന്നതായി തോന്നുകയും എന്നാൽ വളരെ കുറച്ച് അളവിൽ മാത്രം കഴിക്കാൻ സഹായിക്കുകയും ചെയ്യും. സമാനമായി ആരോഗ്യദായകമായ ഭക്ഷണങ്ങളാണെങ്കിൽ വലിയ പാത്രത്തിൽ വിളമ്പി കഴിക്കുകയും ചെയ്യാം.

3. കഴിക്കുന്ന ഭക്ഷണത്തിൽ വലിയ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക. വയറുനിറഞ്ഞ പ്രതീതിയും വിശപ്പിന് ശമനവും ലഭിക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നല്ലതാണ്.

4. ആരോഗ്യപരമല്ലാത്ത ആഹാരവസ്തുക്കൾ കൺമുന്നിൽ നിന്ന് മാറ്റി വെയ്‌ക്കുക. പലപ്പോഴും ഇത്തരം സാധനങ്ങൾ കാണുമ്പോഴാണ് കഴിക്കാൻ തോന്നുക. അതിനാൽ അത്തരം ഭക്ഷണ പദാർത്ഥങ്ങൾ പെട്ടെന്ന് കണ്ണെത്താത്ത സ്ഥലങ്ങളിലേക്ക് മാറ്റിവെയ്‌ക്കുക. മുറിക്കുള്ളിൽ വെച്ചിട്ടുണ്ടെങ്കിൽ അവ സ്റ്റോർ റൂമിലേക്ക് മാറ്റാം. കൂടാതെ വെറുതെ ഇരിക്കുമ്പോൾ സ്‌നാക്ക്‌സ് കൊറിക്കുന്നതിന് പകരം പഴങ്ങളും പച്ചക്കറികളും കഴിക്കാനും ശ്രമിക്കുന്നത് ഗുണം ചെയ്യും.

5. ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അത് ഭാരം കുറയ്‌ക്കാനും കൂടുതൽ സമയം വിശപ്പില്ലാതെയിരിക്കാനും സഹായിക്കും.

6. ധാരാളം വെള്ളം കുടിക്കുക. ഇതുവഴി കുറച്ച് ആഹാരം കഴിക്കാൻ സാധിക്കും. ആഹാരത്തിന്റെ അളവ് കുറയുമ്പോൾ ഭാരവും കുറയും. പ്രധാനമായും ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായി വെള്ളം കുടിക്കുക. ഇത് കഴിക്കാൻ തോന്നുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കും.

7. ഇലക്ട്രോണിക് ഉപകരണങ്ങൾ നോക്കിയിരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക. ഉദാഹരണമായി ടിവി കണ്ടും ഫോൺ നോക്കിയും കമ്പ്യൂട്ടറിൽ ഗെയിം കളിച്ചും ഭക്ഷണം കഴിക്കാതിരിക്കുക. മറ്റെന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ആഹാരത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. അതിനാൽ പ്ലേറ്റിലേക്ക് നോക്കിയിരുന്ന് ചവച്ചരയ്‌ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണം കഴിക്കുക.

8. നന്നായി ഉറങ്ങാൻ ശ്രദ്ധിക്കുക. ചിലർ കൃത്യസമയത്ത് ഉറങ്ങാത്തത് മൂലം ഹോർമോൺ വ്യതിയാനം സംഭവിക്കാം. ഇത് ഭാരം കൂടാനും കാരണമാകും. കൂടാതെ ആരോഗ്യപരമല്ലാത്ത ആഹാര സാധനങ്ങൾ കഴിക്കാൻ തോന്നുന്നതിലേക്കും ഇത് നയിക്കും. മാനസിക സമ്മർദ്ദങ്ങളെ ഒഴിവാക്കുന്നതും ഭാരം കുറയ്‌ക്കാൻ സഹായിക്കും.

9. മധുര പാനീയങ്ങൾ പരമാവധി ഒഴിവാക്കുക. പകരം വെള്ളം കുടിക്കാൻ ശ്രമിക്കുക. കോഫിയും ഗ്രീൻ ടീയും ശീലമാക്കാവുന്നതാണ്.

10. ആരോഗ്യപരമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചുവന്ന പാത്രത്തിൽ എടുത്ത് കഴിക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ വളരെ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കാൻ തോന്നുന്നതാണ്. ചുവപ്പ് നിറം എപ്പോഴും അപകടത്തെയാണ് ഓർമ്മപ്പെടുത്തുകയെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കഴിക്കുന്ന ഭക്ഷണം ആരോഗ്യദായകമല്ലെന്ന് തോന്നിപ്പിക്കാൻ ഇത്തരത്തിൽ ചുവന്ന പ്ലേറ്റിൽ കഴിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

Tags: dietweight loss
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies