ഡയറ്റും വ്യായാമവും ചെയ്യേണ്ട; വണ്ണം കുറയ്ക്കാൻ 10 എളുപ്പവഴികൾ ഇതാ..
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഡയറ്റും വ്യായാമവും ചെയ്യേണ്ട; വണ്ണം കുറയ്‌ക്കാൻ 10 എളുപ്പവഴികൾ ഇതാ..

by Janam Web Desk
Nov 29, 2022, 09:04 pm IST
A A

പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് തൂക്കം കുറയ്‌ക്കുക എന്നത്. ഇതിനായി ഡയറ്റും വ്യായാമവും പിന്തുടരണം എന്നതിനാൽ പലരും ഭാരം കുറയ്‌ക്കാനായി ശ്രമം നടത്താറില്ല. ഭക്ഷണം കഴിക്കാതെ ഡയറ്റ് ഫോളോ ചെയ്യുകയോ ദിവസവും വ്യായാമം ചെയ്ത് ക്ഷീണിക്കുകയോ ചെയ്യാതെ തൂക്കം കുറയ്‌ക്കാനുള്ള മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

1. ഭക്ഷണം കഴിക്കുമ്പോൾ നല്ലവണ്ണം ചവച്ചരച്ച് കഴിക്കുക. സാവധാനം, സമയമെടുത്ത് മാത്രം ആഹാരം കഴിക്കുക. ഒരുപാട് സമയം ചിലവഴിച്ച് ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് വയറുനിറഞ്ഞത് പോലെ അനുഭവപ്പെടുന്നതാണ്. കഴിക്കുന്നതിന്റെ അളവ് കുറവാണെങ്കിലും ആവശ്യത്തിന് കഴിച്ചുവെന്ന് തോന്നും. അതിവേഗം ഭക്ഷണം കഴിക്കുന്നവർ പെട്ടെന്ന് വണ്ണം വെയ്‌ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

2.ആരോഗ്യപരമല്ലാത്ത ഭക്ഷണ സാധനങ്ങൾ ചെറിയ പാത്രത്തിലെടുത്ത് കഴിക്കുക. ഒരേസമയം പാത്രം മുഴുവൻ നിറഞ്ഞിരിക്കുന്നതായി തോന്നുകയും എന്നാൽ വളരെ കുറച്ച് അളവിൽ മാത്രം കഴിക്കാൻ സഹായിക്കുകയും ചെയ്യും. സമാനമായി ആരോഗ്യദായകമായ ഭക്ഷണങ്ങളാണെങ്കിൽ വലിയ പാത്രത്തിൽ വിളമ്പി കഴിക്കുകയും ചെയ്യാം.

3. കഴിക്കുന്ന ഭക്ഷണത്തിൽ വലിയ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക. വയറുനിറഞ്ഞ പ്രതീതിയും വിശപ്പിന് ശമനവും ലഭിക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നല്ലതാണ്.

4. ആരോഗ്യപരമല്ലാത്ത ആഹാരവസ്തുക്കൾ കൺമുന്നിൽ നിന്ന് മാറ്റി വെയ്‌ക്കുക. പലപ്പോഴും ഇത്തരം സാധനങ്ങൾ കാണുമ്പോഴാണ് കഴിക്കാൻ തോന്നുക. അതിനാൽ അത്തരം ഭക്ഷണ പദാർത്ഥങ്ങൾ പെട്ടെന്ന് കണ്ണെത്താത്ത സ്ഥലങ്ങളിലേക്ക് മാറ്റിവെയ്‌ക്കുക. മുറിക്കുള്ളിൽ വെച്ചിട്ടുണ്ടെങ്കിൽ അവ സ്റ്റോർ റൂമിലേക്ക് മാറ്റാം. കൂടാതെ വെറുതെ ഇരിക്കുമ്പോൾ സ്‌നാക്ക്‌സ് കൊറിക്കുന്നതിന് പകരം പഴങ്ങളും പച്ചക്കറികളും കഴിക്കാനും ശ്രമിക്കുന്നത് ഗുണം ചെയ്യും.

5. ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അത് ഭാരം കുറയ്‌ക്കാനും കൂടുതൽ സമയം വിശപ്പില്ലാതെയിരിക്കാനും സഹായിക്കും.

6. ധാരാളം വെള്ളം കുടിക്കുക. ഇതുവഴി കുറച്ച് ആഹാരം കഴിക്കാൻ സാധിക്കും. ആഹാരത്തിന്റെ അളവ് കുറയുമ്പോൾ ഭാരവും കുറയും. പ്രധാനമായും ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായി വെള്ളം കുടിക്കുക. ഇത് കഴിക്കാൻ തോന്നുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കും.

7. ഇലക്ട്രോണിക് ഉപകരണങ്ങൾ നോക്കിയിരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക. ഉദാഹരണമായി ടിവി കണ്ടും ഫോൺ നോക്കിയും കമ്പ്യൂട്ടറിൽ ഗെയിം കളിച്ചും ഭക്ഷണം കഴിക്കാതിരിക്കുക. മറ്റെന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ആഹാരത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. അതിനാൽ പ്ലേറ്റിലേക്ക് നോക്കിയിരുന്ന് ചവച്ചരയ്‌ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണം കഴിക്കുക.

8. നന്നായി ഉറങ്ങാൻ ശ്രദ്ധിക്കുക. ചിലർ കൃത്യസമയത്ത് ഉറങ്ങാത്തത് മൂലം ഹോർമോൺ വ്യതിയാനം സംഭവിക്കാം. ഇത് ഭാരം കൂടാനും കാരണമാകും. കൂടാതെ ആരോഗ്യപരമല്ലാത്ത ആഹാര സാധനങ്ങൾ കഴിക്കാൻ തോന്നുന്നതിലേക്കും ഇത് നയിക്കും. മാനസിക സമ്മർദ്ദങ്ങളെ ഒഴിവാക്കുന്നതും ഭാരം കുറയ്‌ക്കാൻ സഹായിക്കും.

9. മധുര പാനീയങ്ങൾ പരമാവധി ഒഴിവാക്കുക. പകരം വെള്ളം കുടിക്കാൻ ശ്രമിക്കുക. കോഫിയും ഗ്രീൻ ടീയും ശീലമാക്കാവുന്നതാണ്.

10. ആരോഗ്യപരമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചുവന്ന പാത്രത്തിൽ എടുത്ത് കഴിക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ വളരെ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കാൻ തോന്നുന്നതാണ്. ചുവപ്പ് നിറം എപ്പോഴും അപകടത്തെയാണ് ഓർമ്മപ്പെടുത്തുകയെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കഴിക്കുന്ന ഭക്ഷണം ആരോഗ്യദായകമല്ലെന്ന് തോന്നിപ്പിക്കാൻ ഇത്തരത്തിൽ ചുവന്ന പ്ലേറ്റിൽ കഴിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

Tags: #dietweight loss
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

രാത്രി തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; വഴിയിൽ തടഞ്ഞുവെച്ച് യുവതിയെയും സുഹൃത്തിനെയും തല്ലി ചതച്ചു; മൂന്നംഗ സംഘം പിടിയിൽ 

Next Post

ഒമ്പതുവയസുകാരിയെ പെട്ടിയിൽ പൂട്ടിയിട്ട് രണ്ടാനമ്മ; ഗർഭിണിയായ യുവതിക്കെതിരെ കേസ്

More News from this section

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

അടിയന്തിര ഇടപെടൽ; തുർക്കിയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി  യോഗം വിളിച്ച് കേന്ദ്ര സർക്കാർ; സൗജന്യ കാർഗോ സർവീസ് വാഗ്ദാനം ചെയ്ത് ഇൻഡിഗോ

അടിയന്തിര ഇടപെടൽ; തുർക്കിയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി  യോഗം വിളിച്ച് കേന്ദ്ര സർക്കാർ; സൗജന്യ കാർഗോ സർവീസ് വാഗ്ദാനം ചെയ്ത് ഇൻഡിഗോ

മൂന്ന് ദിവസം മുൻപ് പ്രവചിച്ചപ്പോൾ വ്യാജ ശാസ്ത്രജ്ഞനെന്ന് വിമർശനം : പിന്നാലെ കൃത്യമായി ഭൂകമ്പം , തുര്‍ക്കി-സിറിയ ഭൂചലനം പ്രവചിച്ച ഡച്ച് ഗവേഷകന്‍ ഇതാ

മൂന്ന് ദിവസം മുൻപ് പ്രവചിച്ചപ്പോൾ വ്യാജ ശാസ്ത്രജ്ഞനെന്ന് വിമർശനം : പിന്നാലെ കൃത്യമായി ഭൂകമ്പം , തുര്‍ക്കി-സിറിയ ഭൂചലനം പ്രവചിച്ച ഡച്ച് ഗവേഷകന്‍ ഇതാ

തുർക്കി-സിറിയ ഭൂചലനം ; മരണസംഖ്യ 5,000 കടന്നു

തുർക്കി-സിറിയ ഭൂചലനം ; മരണസംഖ്യ 5,000 കടന്നു

ഭൂകമ്പത്തിന് ശേഷം തുർക്കിയിൽ സോഷ്യൽ മീഡിയ വഴി പരിഭ്രാന്തി

ഭൂകമ്പത്തിന് ശേഷം തുർക്കിയിൽ സോഷ്യൽ മീഡിയ വഴി പരിഭ്രാന്തി

തുർക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും സഹായമെത്തിക്കാൻ ഇന്ത്യ; സിറിയൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വി. മുരളീധരൻ

തുർക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും സഹായമെത്തിക്കാൻ ഇന്ത്യ; സിറിയൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വി. മുരളീധരൻ

Load More

Latest News

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

PM Modi

കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ മാർച്ചിൽ യാഥാർത്ഥ്യമാകും: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി. നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി

‘ഞാന്‍ 25 സീറ്റുകള്‍ ചോദിച്ചു, ഒന്ന് പോലും തരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു’ : അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് പ്രധാനമന്ത്രി അന്ന് പഠിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

വിവാഹ പരസ്യം; ചിന്തയെ പരിഹസിച്ച് അഡ്വ. ജയശങ്കർ

ലളിത ജീവിതം, ഉയർന്ന ചിന്ത ; അമ്മയുടെ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്

Congress

ബാലാസാഹേബ് തൊറാട്ടിന്റെ രാജി : ബിജെപിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടുണ്ടെന്ന് മഹാരാഷ്‌ട്ര ബിജെപി അദ്ധ്യക്ഷൻ : കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടത് അനിവാര്യം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies