എറണാകുളം: വഖഫ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ബി ജമാലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സർക്കാരിൽ നിന്ന് അനധികൃതമായി അധിക വരുമാനം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം.
ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുടെയും വഖഫ് ബോർഡ് സിഇഒയുടെയും പോസ്റ്റ് ഓരേ പദവിയിലുള്ളതാണെന്ന് കാണിച്ച് സ്പെഷ്യൽ അലവൻസ് കൈപ്പറ്റിയെന്ന കേസിലാണ് അന്വേഷണം. അന്വേഷണം പൂർത്തിയാക്കി 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് എറണാകുളം വിജിലൻസ് യൂണിറ്റിനോട് നിർദേശിച്ചിട്ടുള്ളത്. വാഴക്കാല സ്വദേശി ബിഎം അബ്ദുൾ സലാം നൽകിയ പരാതിയിലാണ് നടപടി.
Comments