ചെങ്ങന്നൂർ : ട്രെയിനിൽ നിന്ന് വീണ് അയ്യപ്പഭക്തന് ഗുരുതര പരിക്ക്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിയ്ക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റത്. പാലരുവി എക്സ്പ്രസിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്.
ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയപ്പോഴാണ് കറുപ്പുസ്വാമി ഉറക്കമെഴുന്നേറ്റത്. ഉടനെ വണ്ടിയിൽ നിന്ന് ചിടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീണു. ശബരിമലയിലേക്കുളള യാത്രയിലായിരുന്നു ഇയാൾ.
ഉടനെ ചവിട്ടുപടിയുടെ ഭാഗം ആർപിഎഫും അഗ്നി രക്ഷാ സേനയും ചേർന്ന് മുറിച്ചുമാറ്റി കറുപ്പുസ്വാമിയെ പുറത്തെടുത്തു. വയറിന്റെ ഭാഗത്ത് ഗുതുതരമായി പരിക്കേറ്റ ഭക്തനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആന്തരികാവയവങ്ങൾക്ക് മുറിവേറ്റിട്ടുണ്ടെന്നാണ് വിവരം.
Comments