ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിനെ ബിജെപി ദേശീയ നിർവാഹക സമിതിയിലേക്ക് നിയോഗിച്ചു. അമരീന്ദർ സിംഗിനൊപ്പം സുനിൽ ജാഖർ, ബിജെപി മുൻ ഉത്തർ പ്രദേശ് അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് എന്നിവരെയും ദേശീയ നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുത്തതായി ബിജെപി പ്രസ്താവനയിൽ അറിയിച്ചു.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജയ് വീർ ഷേർഗിലിനെ പാർട്ടി ദേശീയ വക്താവായും നിയമിച്ചു. പാർട്ടി ഉത്തരാഖണ്ഡ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശിക്, ഛത്തീസ്ഗഢ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ വിഷ്ണു ദേവ്സായ്, പഞ്ചാബിൽ നിന്നുള്ള നേതാക്കളായ റാണ ഗുർമീത് സിംഗ് സോധി, മനോരഞ്ജൻ കാലിയ, അമൻജോത് കൗർ റാമൂവാലിയ, എന്നിവരെ ദേശീയ നിർവാഹക സമിതിയിലെ പ്രത്യേക ക്ഷണിതാക്കളായി നിയമിച്ചതായും ബിജെപി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Comments