കൊച്ചി: നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി ഇറക്കി. ജിദ്ദ- കോഴിക്കോട് വിമാനമാണ് ഇറക്കിയത്. സ്പൈയ്സ് ജെറ്റ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായെന്നാണ് നിഗമനം. യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിൽ 197 പേരുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ് എന്നാണ് പ്രാഥമിക വിവരം.
വൈകീട്ട് 6.30-നാണ് വിമാനം കോഴിക്കോട് ഇറങ്ങേണ്ടിയിരുന്നത്.കരിപ്പൂരിൽ ഇറങ്ങാൻ കഴിയാതെ വന്നതോടെയാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. വിമാനം നിലത്തിറങ്ങിയതോടെ ഹൈ അലർട്ട് പിൻവലിച്ചതായും അധികൃതർ അറിയിച്ചു.
Comments