പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ; വൻ മയക്കുമരുന്ന് ശേഖരവും സ്‌ഫോടക വസ്തുക്കളും പിടികൂടി സുരക്ഷാ സേന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ; വൻ മയക്കുമരുന്ന് ശേഖരവും സ്‌ഫോടക വസ്തുക്കളും പിടികൂടി സുരക്ഷാ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 11:38 am IST
FacebookTwitterWhatsAppTelegram

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്. 7.5 കിലോഗ്രാം ഹെറോയിൻ, സ്‌ഫോടക വസ്തുക്കൾ, ആയുധങ്ങളും വെടിക്കോപ്പുകളും എന്നിവയാണ് ബിഎസ്എഫ് പാക് ഡ്രോണിൽ നിന്നും കണ്ടെടുത്തത്. ഫസിൽക്കാ ജില്ലയിലെ ചുരിവാല ചുസ്തി ഗ്രാമത്തിലാണ് പാക് ഡ്രോൺ കണ്ടെത്തിയത്.

മൂന്ന് പാക്കറ്റുകളിലായി 7.5 കിലോ ഹെറോയിൻ ശേഖരം, പിസ്റ്റളുകൾ,രണ്ട് മാഗസിനുകൾ, 50 റൗണ്ട് വെടിമരുന്ന് എന്നിവയാണ് ഡ്രോണിൽ നിന്ന് കണ്ടെടുത്തതെന്ന് ബിഎസ്എഫ് അറിയിച്ചു. അതിർത്തിയിൽ വലിയ ശബ്ദം കേട്ടാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. പാക് അതിർത്തിയിൽ നിന്ന് ഡ്രോൺ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വെടിയുതിർത്തു. തുടർന്ന് വിവരം പോലീസിനെയും സുരക്ഷാ സേനയെയും അറിയിച്ചു.

തുടർച്ചയായി ഡ്രോണിന് നേരെ സേന വെടിയുതിർത്തു. ഇതേ സമയം പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ നാല് പേർ നീങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ നീങ്ങിയ വശത്തേയ്‌ക്ക് വെടിയുതിർത്തിരുന്നെങ്കിലും ആക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഡ്രോൺ പാക് അതിർത്തി കടക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് വൻ മയക്കുമരുന്ന്, ആയുധ ശേഖരം എന്നിവ കണ്ടെത്തിയത്. ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 12 കിലോ ഹെറോയിൻ പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും മയക്കുമരുന്ന് കണ്ടെടുത്തത്. പഞ്ചാബ് പോലീസിന്റെയും ബിഎസ്എഫിന്റെയും സംയുക്ത തിരച്ചിലിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

Tags: punjabheroinarmsammunition
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies