തെന്നിന്ത്യന്‍ താര സുന്ദരി ഹന്‍സിക മോട്‌വാനിയുടെ വിവാഹാഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ്. വിവാഹത്തിനു മുന്നോടിയായി ‘മാതാ കി ചൗകി’ ആഘോഷവും മെഹന്ദി ചടങ്ങും കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, മെഹന്ദി ചടങ്ങിന് ശേഷം അതിഥികൾക്കായി ഹൻസിക സംഘടിപ്പിച്ച സൂഫി നൈറ്റിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഹൻസികയുടെ പ്രതിശ്രുത വരൻ സുഹൈല്‍ കതൂരിയും സൂഫി നൈറ്റ് പരിപാടിയിൽ നിന്നുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ഹൻസികയും സുഹൈലും പരിപാടിയിൽ പങ്കെടുക്കുന്നതിനായി നടന്നു വരുന്ന വീഡിയോയാണ് വൈറലാവുന്നത്. തിളങ്ങുന്ന ഷരാറയാണ് ഹൻസിക അണിഞ്ഞിരിക്കുന്നത്. മനോഹരമായ ആഭരണങ്ങളും ഹൻസികയുടെ അഴകായി മാറുന്നു. കുർത്ത-പൈജാമയാണ് സുഹൈല്‍ കതൂരി അണിഞ്ഞത്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ മനോഹരമായ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും അഭിവാദ്യം ചെയ്തു വരുന്നതും വീഡിയോയിൽ കാണാം.
താരത്തിന്റെ വിവാഹ വേദിയാകുന്നത് ജയ്പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ്. ഡിസംബർ 4-ന് മുണ്ടോട്ട ഫോർട്ടിലും കൊട്ടാരത്തിലും വച്ച് ഹൻസിക മോട്‌വാനിയും സുഹൈല്‍ കതൂരിയും വിവാഹിതരാകും. തികച്ചും രാജകീയമായാവും വിവാഹം നടക്കുക. മുംബൈയിലെ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമാണ് സുഹൈല്‍ കതൂരി. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ മുന്നിൽ വച്ച് സുഹൈല്‍ ഹന്‍സികയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Comments