പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് ഏറുന്നു. ഈ മണ്ഡലകാലത്ത് ഇതുവരെ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം പത്ത് ലക്ഷം കടന്നതായാണ് വിവരം. പ്രതിദിനം അരലക്ഷത്തിലധികം ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തുന്നത്.
മണ്ഡലകാല തീർത്ഥാടനത്തിനായി നടന്ന തുറന്ന നാൾ മുതൽ നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 8.74 ലക്ഷം ഭക്തരാണ് സന്നിധാനത്ത് ദർശനം നടത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഭക്തരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ബുക്കിംഗ് വഴി എത്തുന്നവർക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. ഇതിനായി ഓൺലൈൻ സംവിധാനത്തിനൊപ്പം 13 കേന്ദ്രങ്ങളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Comments