അതിപുരാതനകാലം മുതലേ മനുഷ്യന് അത്യന്താപേക്ഷിതമായ ഒന്നാണ് അഗ്നി അഥവാ തീ. അഗ്നിയുടെ ഉപയോഗം കണ്ടെത്താത്ത ഒരു മനുഷ്യ സംസ്കാരവും ഇന്നേവരെ കേട്ടിട്ടില്ല. പ്രാചീന മനുഷ്യൻ കാട്ടുതീയിൽ നിന്നുമാണ് തീപകർന്ന് സൂക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ ഇന്ന് തീ കത്തിക്കാൻ നിരവധി മാർഗങ്ങൾ മനുഷ്യൻ കണ്ടെത്തി കഴിഞ്ഞു. എന്നിരുന്നാലും ചില പ്രത്യേക സാഹചര്യങ്ങളിൽ എവിടെയെങ്കിലും പെട്ടു പോയാൽ എങ്ങനെ തീ കത്തിക്കണമെന്ന് പലർക്കും അറിയില്ല. നമ്മുടെ കയ്യിൽ തീപ്പെട്ടിയോ ലൈറ്ററോ ഇല്ലെങ്കിൽ എങ്ങനെയാണ് നാം തീ കത്തിക്കുക. അങ്ങനെയൊരു സാഹചര്യത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ.. ഒരു പക്ഷെ നമ്മൾ എവിടെയെങ്കിലും പെട്ടുപോയാൽ നമ്മുടെ ആവശ്യത്തിനായി തീ കത്തിക്കുന്നിനുള്ള ചില വഴികൾ നോക്കാം,
1. നമ്മുടെ കയ്യിൽ ഒരു ഡബിൾ എ ബാറ്ററിയും ഒരു ചൂയിംഗവും ഉണ്ടെങ്കിൽ നമുക്ക് തീ കത്തിക്കാം. അലുമീനിയം ഫോയിൽ കൊണ്ട് പൊതിഞ്ഞ ചൂയിംഗമാണ് ആവശ്യം. ചൂയിംഗം പൊതിഞ്ഞ അലുമീനിയം ഫോയിലിൽ നിന്നും ചെറിയ ഒരു പീസ് കട്ട് ചെയ്ത് എടുക്കുക. ശേഷം, ബാറ്ററിയുടെ രണ്ട് സൈഡിലും അലുമീനിയം പേപ്പറിന്റെ അറ്റങ്ങൾ മുട്ടിച്ചു പിടിക്കുക. സെക്കന്റുകൾ കാത്തിരുന്നാൽ തീ കത്തുന്നത് കാണാം. എന്നാൽ ഇത് വളരെ ശ്രദ്ധാപൂർവ്വം വേണം ചെയ്യുവാൻ. ബാറ്ററിയിൽ നിന്നുമുള്ള ചൂടിൽ കൈ പൊള്ളുവാൻ സാധ്യത കൂടുതലാണ്.
2. മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിക്കുന്ന ഗ്ലിസറിനും പൊട്ടാസ്യം പെർമാംഗനേറ്റും ഉണ്ടങ്കിൽ നമുക്ക് തീ കത്തിക്കാം. കുറച്ച് പൊട്ടാസ്യം പെർമാംഗനേറ്റ് ഒരു പ്രതലത്തിൽ ഇടുക. അതിന്റെ നടുക്ക് കുറച്ച് സ്ഥലം ഒരുക്കുക. ശേഷം, അതിലേയ്‌ക്ക് കുറച്ച് ഗ്ലിസറിൻ ഒഴിച്ചു കൊടുക്കുക. കുറച്ചു നേരം കാത്തിരുന്നാൽ തീ കത്തുന്നത് കാണാം.
3. ഒരു ബൾബ് വച്ച് എങ്ങനെ തീ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ബൾബ് എടുത്ത് അതിന്റെ പിന്നിലെ ഭാഗം അടർത്തി മാറ്റുക. ശേഷം ബൾബിന്റെ ഉള്ളിലെ ഭാഗവും പൂർണ്ണമായി എടുത്തു കളഞ്ഞ് അതിൽ വെള്ളം നിറയ്‌ക്കുക. വിരലുകൾ കൊണ്ട് വെള്ളം പോകാത്ത വിധം പൊത്തിപ്പിടിച്ച ശേഷം പേപ്പറിൽ സൂര്യപ്രകാശത്തിനെ ഒരു പോയിന്റിലേയ്‌ക്ക് കേന്ദ്രീകരിച്ച് തീ ഉണ്ടാക്കാവുന്നതാണ്.
4. ഒരു ചെറിയ പഞ്ഞി കഷ്ണവും ചാരവും ഉപയോഗിച്ച് നമുക്ക് തീ കത്തിക്കാം. ആദ്യം പഞ്ഞി കഷ്ണമെടുത്ത് ഒരു പ്രതലത്തിൽ വയ്‌ക്കുക. പഞ്ഞിയുടെ ഒരറ്റത്ത് കുറച്ച് ചാരം ഇടുക. ചാരം ഇട്ട അറ്റത്തു നിന്നും പഞ്ഞി ചുരുട്ടി കൊടുക്കുക. അതിനു ശേഷം ഒരു മരത്തിന്റെ പീസ് വച്ച് പഞ്ഞിയെ കല്ലിൽ വച്ച് കുറച്ചു തവണ ഉരുട്ടണം. പഞ്ഞിയെ തിരി പോലെ ആക്കി ശേഷം മരത്തടി ഉപയോഗിച്ച് അമർത്തി ശക്തമായി ഉരുട്ടിയാൽ പഞ്ഞി ചൂടാകും. ചൂടായ പഞ്ഞിയെ ഊതി കൊടുത്താൽ തീ കത്തും.
Comments