വരണ്ട മുടിയോ പ്രശ്‌നം; വീട്ടിലുണ്ട് പരിഹാരം, പരീക്ഷിച്ചു നോക്കൂ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വരണ്ട മുടിയോ പ്രശ്‌നം; വീട്ടിലുണ്ട് പരിഹാരം, പരീക്ഷിച്ചു നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 03:32 pm IST
FacebookTwitterWhatsAppTelegram

മുടി കൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. അതിനൊപ്പം ശിരോചർമ്മം കൂടി വരണ്ടാൽ പറയേണ്ടതില്ല. തണുപ്പ് കാലത്ത് ശിരോചർമ്മം വരണ്ടതാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് തലമുടികളിൽ താരൻ വർദ്ധിക്കാനും കാരണമാകും. ശിരോചർമ്മം വരണ്ടു കഴിഞ്ഞാൽ ചൊറിച്ചിലും സ്വാഭാവികമാണ്. ഇത് മാറാൻ പല പരീക്ഷണങ്ങളും നമ്മൾ നടത്തുന്നു. ചിലർ വലിയ വില കൊടുത്ത് ക്രീമുകൾ വാങ്ങി പരീക്ഷിക്കാറുണ്ട്. എന്നാൽ മുടികളെ ബാധിക്കുന്ന ഈ പ്രശ്നങ്ങൾക്ക് നമ്മുടെ വീടുകളിൽ തന്നെ പരിഹാരമുണ്ട്. ഈ ശൈത്യകാലത്ത് മുടിയും ശിരോചർമ്മവും വരളുന്നതിന് പരിഹാരം കാണാൻ ചില ഫലപ്രദമായ മാർഗങ്ങൾ നോക്കാം.

1. കറിവേപ്പില എണ്ണ
മുടിയെ പോഷിപ്പിക്കാൻ വളരെ നല്ലതാണ് കറിവേപ്പില എണ്ണ. ഇത് ശിരോചർമ്മത്തിലുണ്ടാകുന്ന രോഗങ്ങൾക്ക് അത്യുത്തമമാണ്. വിറ്റാമിൻ സി,
വിറ്റാമിൻ ഇ, വിറ്റാമിൻ എ, ഫോളിക് ആസിഡ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ് കറിവേപ്പില. ആഴ്ചയിൽ 1-2 തവണ കറിവേപ്പില എണ്ണ ഉപയോ​ഗിച്ച് തല നല്ല പോലെ മസാജ് ചെയ്യുക.

2. വെളിച്ചെണ്ണ
മുടിയിൽ സാധാരണയായി നാം വെളിച്ചെണ്ണ ഉപയോ​ഗിക്കാറുണ്ട്. ശിരോചർമ്മത്തിൽ ജലാംശം നിലനിർത്താനും ആന്റിഫംഗൽ, അൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതുകൊണ്ട് അണുബാധയ്‌ക്കുള്ള സാധ്യത കുറയ്‌ക്കാനും വെള്ളിച്ചെണ്ണയ്‌ക്ക് കഴിയും. വെള്ളിച്ചെണ്ണ തേയ്‌ക്കുമ്പോൾ നല്ലപോലെ ശിരോചർമ്മത്തിൽ പിടിക്കുന്ന പോലെ തേയ്‌ക്കുക

3. വാഴപ്പഴം
ശിരോചർമ്മത്തിൽ ജലാംശം നൽകാനും താരൻ അകറ്റാനും നല്ലതാണ് വാഴപ്പഴം. വാഴപ്പഴം അരച്ച ശേഷം അതിലേയ്‌ക്ക് കുറച്ച് വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ഒഴിക്കുക. നന്നായി കുഴച്ച ശേഷം തലയിൽ നല്ലപോലെ മസാജ് ചെയ്യുക. പത്ത് പതിനഞ്ച് മിനിറ്റ് വച്ച ശേഷമേ കഴുകി കളയാവൂ.

4. കറ്റാർ വാഴ
വരണ്ട ശിരോചർമ്മത്തിന് സഹായിക്കുന്ന നിരവധി ഗുണങ്ങൾ കറ്റാർ വാഴയിലുണ്ട്. ശിരോചർമ്മത്തിൽ ഉണ്ടാകുന്ന വീക്കത്തിന് നല്ല പരിഹാരമാണ് കറ്റാർ വാഴ. തല കഴുകുന്നതിന് തൊട്ടുമുമ്പ്, കറ്റാർ വാഴ മിശ്രിതം തലയിൽ 10-15 മിനിറ്റ് നേരം പുരട്ടുക.

5. തൈരും മുട്ടയും
മുട്ടയിലെ കൊഴുപ്പും പ്രോട്ടീനും ശിരോചർമ്മത്തിലുണ്ടാകുന്ന ചെറിയ ഫം​ഗൽ പ്രശ്നങ്ങളെ അകറ്റും. ചർമ്മത്തെ മിനുസമാക്കാൻ തൈര് നല്ലതാണ്. ഒരു ചെറിയ പാത്രത്തിലേയ്‌ക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിലേയ്‌ക്ക് അര കപ്പ് തൈര് യോജിപ്പിക്കുക. മുടി കഴുകുന്നതിനുമുമ്പ് 10 മിനിറ്റ് തലയിൽ ഇത് പുരട്ടുക.

Tags: hair care
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies