യോഗ്യതയുണ്ട്, വീർഭദ്ര സിംഗിന്റെ കുടുംബത്തെ തഴയരുതെന്ന് പ്രതിഭ സിംഗ്; മുഖ്യമന്ത്രി കസേരക്കായി ഹിമാചൽ കോൺഗ്രസിൽ പോര് മുറുകുന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗ്യതയുണ്ട്, വീർഭദ്ര സിംഗിന്റെ കുടുംബത്തെ തഴയരുതെന്ന് പ്രതിഭ സിംഗ്; മുഖ്യമന്ത്രി കസേരക്കായി ഹിമാചൽ കോൺഗ്രസിൽ പോര് മുറുകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 02:41 pm IST
FacebookTwitterWhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി കസേരയ്‌ക്കായി തമ്മിലടി തുടർന്ന് കോൺഗ്രസ്. മുഖ്യമന്ത്രിയാകാൻ താൻ യോഗ്യയാണെന്നും ഹൈക്കമാൻഡ് ചുമതലയേൽപ്പിക്കുകയാണെങ്കിൽ സംസ്ഥാനത്തെ നയിക്കാൻ കഴിയുമെന്നും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയും മുൻമുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ പത്‌നിയുമായ പ്രതിഭ സിംഗ് പറഞ്ഞു. മകനും എംഎൽഎയുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി നൽകണമെന്ന ആവശ്യവും പ്രതിഭയ്‌ക്കുണ്ട്. എന്നാൽ മകന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി നിലവിൽ മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായ പ്രതിഭയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.

വീർഭദ്ര സിംഗിനോട് ജനങ്ങൾക്ക് അതിവൈകാരികമായ ബന്ധമുണ്ട്. അതുകൊണ്ട് മാത്രമാണ് 40 സീറ്റിൽ പാർട്ടി വിജയിച്ചത്. അദ്ദേഹത്തിന്റെ പേര് പറഞ്ഞ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കുടുംബത്തെ തഴയുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു പരാമർശം.

അതേസമയം കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുഖ് വിന്ദർ സിംഗ് സുഖുവിന്റെ അനുനായികളും മുഖ്യമന്ത്രി പദത്തിനായി പോര് മുറുക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ സുഖ് വിന്ദർ പക്ഷേ വീർഭദ്ര സിംഗിന്റെ വിമർശകനാണ്. ഇത് ചൂണ്ടിക്കാട്ടിയാവും പ്രതിഭ സുഖ് വിന്ദറിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി അടക്കുക.

പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രിയെ മുഖ്യമന്ത്രി പദത്തിൽ പ്രതിഷ്ടിക്കാനാണ് മറ്റൊരു മുറവിളി. നാല് തവണ എംഎൽഎയായ മുകേഷ് അഗ്നിഹോത്രിയെ സംസ്ഥാന കോൺഗ്രസിലെ അനിഷേധ്യ നേതാവായാണ് കണക്കാക്കുന്നത്. വീർഭദ്ര സിംഗിനോട് വിധേയത്വം പുലർത്തുന്ന ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ മുകേഷിനുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമസഭയിൽ ശക്തമായ നിലപാട് കാഴ്ചവച്ചയാളാണ് താനെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇവരെ കൂടാതെ മുൻ പിസിസി അദ്ധ്യക്ഷൻ കുൽദീപ് സിംഗ് റാത്തോഡിന്റെ പേരും മുഖ്യമന്ത്രി പദത്തിലേക്കായി ഉയർന്ന് കേൾക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിഭാഗീയതയുള്ള പാർട്ടിയെ ഒരുമിച്ച് കൊണ്ടുവന്നത് താനാണെന്ന് അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ചമ്പയിലെ ഡൽഹൗസി മണ്ഡലത്തിൽ നിന്നും ആറു തവണ എംഎൽഎ ആയ ആഷ കുമാരി,മുതിർന്ന നേതാവായ താക്കൂർ കൗൾ സിംഗ് എന്നിവരും മുഖ്യമന്ത്രിയാവാൻ യോഗ്യരെന്നാണ് കോൺഗ്രസ് പക്ഷം.

അതേസമയം മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകൾക്കായി ഇന്ന് വിജയിച്ച സ്ഥാനാർത്ഥികളുടെ യോഗം നേതൃത്വം വിളിച്ച് ചേർത്തിരുന്നു. യോഗത്തിന് ശേഷം  തീരുമാനം ഹൈക്കമാൻഡിന് വിടുന്നതായി നേതാക്കൾ വ്യക്തമാക്കി.  ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണ് തീരുമാനം വൈകുന്നതിന് കാരണമെന്നാണ് വിവരം.

Tags: Himachal2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies