തിരുവനന്തപുരം: നികുതി വെട്ടിച്ചതിന് നടി അപർണ ബാലമുരളിക്ക് നോട്ടീസ്. 2017 മുതൽ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. സമൻസ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടയ്‌ക്കാമെന്ന് അപർണ അറിയിച്ചതായാണ് വിവരം. 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
സൂരറൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഈയടുത്താണ് അപർണ ബാലമുരളിക്ക് ലഭിച്ചത്. ‘ഇനി ഉത്തരം’ ആണ് അപർണയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ത്രില്ലർ ഇൻവസ്റ്റിഗേഷൻ ജോണറിൽ ഉൾപ്പെട്ട ചിത്രം ഒക്ടോബർ ഏഴിനായിരുന്നു റിലീസ് ചെയ്തത്. സീ5 എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ വരും ദിവസങ്ങളിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയും അണിയറ പ്രവർത്തകർ നൽകുന്നുണ്ട്.
Comments