പാലക്കാട്: മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പൊള്ളലേറ്റു. തൃത്താല കുമരനെല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ കോമ്പൗണ്ട് അടിച്ചുവാരി തീയിടുന്നതിനിടെയാണ് അപകടമുണ്ടായത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിനാണ് ഗുരുതരമായി പൊള്ളലേറ്റത്. മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയും അഭിനവിന്റെ ശരീരത്തിലേക്ക് തീ പടരുകയുമായിരുന്നു. മുഖത്തും കൈയ്‌ക്കുമാണ് പൊള്ളലേറ്റത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. അന്നേദിവസം സ്കൂളിൽ അവസാന പിരിയഡിന്റെ സമയത്ത് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങി. ഇതിനിടെ ചപ്പുചവറുകൾ തീയിട്ടതിൽ നിന്നും പൊട്ടിത്തെറിയുടെ ശബ്ദമുണ്ടാകുകയും സമീപമുണ്ടായിരുന്ന അഭിനവിന്റെ ദേഹത്തേക്ക് തീ പടരുകയുമായിരുന്നു. നിലവിൽ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Comments