ഭുവനേശ്വർ:പതിനാറ് രാജ്യങ്ങൾ അണിനിരക്കുന്ന ലോകകപ്പ് ഹോക്കിയ്‌ക്ക് മുന്നോടിയായ പരിശീലനം ആരംഭിച്ച് ഇന്ത്യൻ ഹോക്കി ടീം. 33 അംഗ ടീമാണ് ബംഗളൂരുവിലെ ദേശീയ ക്യാമ്പിൽ പങ്കെടുക്കുന്നത്. ഭുവനേശ്വറിലും റൂർകേലയിലുമായിട്ടാണ് 2023 ജനുവരി ഇന്ന് ലോകകപ്പ് മത്സരങ്ങൾ ആരംഭിച്ചത്. ഇതിന് മുന്നോടിയായ തീവ്രപരിശീലനമാണ് നടക്കുന്നത്.
നാല് പതിറ്റാണ്ടായുള്ള കിരീട മോഹം പൂവണിയാനാണ് സ്വന്തം നാട്ടിൽ ടീം ഇന്ത്യ ഇറങ്ങു ന്നത്. കടുത്ത പരിശീലനം വ്യക്തിപരമായി ഒരോ താരങ്ങളും കഴിഞ്ഞ ആറുമാസമായി നടത്തുകയാണെന്നും ദേശീയ ക്യാമ്പിലെത്തുന്നതോടെ ടീം എന്ന നിലയിൽ കൂടുതൽ ഒത്തിണക്കം നേടാനും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനാകുമെന്നാണ് ഹോക്കി ഫെഡറേ ഷന്റെ പ്രതീക്ഷ.
ഗ്രഹാം റീഡാണ് ഹോക്കി ഇന്ത്യയുടെ മുഖ്യ പരിശീലകൻ. നെതർലാന്റ്‌സിനെ രണ്ടു തവണ ഒളിമ്പിക്‌സ് ചാമ്പ്യന്മാരാക്കിയ ബ്രാം ലോമാൻസ്, ഡെന്നീസ് വാൻ ഡീ പോൾ എന്നിവരെ പരിശീലനത്തിന് മേൽനോട്ടം വഹിക്കാൻ ഹോക്കി ഫെഡറേഷൻ ഇത്തവണ നിയോഗിച്ചിരി ക്കുകയാണ്.
കോർണർ കിക്കുകളും പെനാൽറ്റി ഡ്രാഗ്-ഫ്‌ലിക്കും പരിശീലിക്കാൻ മാത്രം ഈ മാസം 14 മുതൽ 20 വരെ പ്രത്യേകം പരിശീലനവും ക്യാമ്പിൽ നടക്കും. 27-ാം തിയതിയാണ് ടീം റൂർക്ക ലയിലേയ്‌ക്ക് പുറപ്പെടുന്നത്. ജനുവരി 13ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തോടെയാണ് ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത്.
2018ലെ ലോകകപ്പ് ഹോക്കിയിൽ പൂൾ സിയിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ക്വാർട്ടറിൽ കടന്നിരുന്നു. എന്നാൽ നെതാർലാന്റ്‌സിനോട് 2-1ന് പരാജയപ്പെട്ടതോടെ സെമിഫൈനൽ പ്രതീക്ഷ അസ്തമിച്ചു. ബെൽജിയമാണ് നിലവിലെ ലോകചാമ്പ്യന്മാർ. നെതർലാന്റ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നാണ് ബെൽജിയം പരാജയപ്പെടുത്തിയത്.
















Comments