പത്തനംതിട്ട : ഫേസ്ബുക്കിലൂടെ പരിചയത്തിലായ യുവതിയുമൊന്നിച്ച് ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വിവരങ്ങൾ പുറത്ത്. കൊല്ലം കുന്നത്തൂർ പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്ത് (30) ആണ് മരിച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനി ഷീബയാണ് ഒപ്പമുണ്ടായിരുന്നത്. മരിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത് എന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന യുവതി വെളിപ്പെടുത്തി.
അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ലോഡ്ജിൽ ഞായറാഴ്ച രാവിലെ 10 മണിക്കാണ് ഇരുവരും മുറി എടുത്തത്. തിങ്കളാഴ്ച രാത്രി ഷീബ ബഹളംവയ്‌ക്കുന്നത് കേട്ട് മാനേജർ എത്തി നോക്കിയപ്പോൾ ജനൽ കമ്പിയിൽ തൂങ്ങിനിൽക്കുന്ന ശ്രീജിത്തിനെയാണ് കണ്ടത്.
മരിക്കണമെന്ന ഉദ്ദേശത്തോടെയാണ് അടൂരിൽ എത്തിയതെന്നും ഭയം കാരണം താൻ അതിന് തയ്യാറായില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. ശ്രീജിത്ത് നിർബന്ധിച്ച് തന്നെക്കൊണ്ട് ഗുളിക കഴിപ്പിക്കുകയായിരുന്നു. അപ്പോൾ തന്നെ അബോധാവസ്ഥയിലായി. ബോധം വന്ന് എഴുന്നേറ്റ് നോക്കിയപ്പോൾ ശ്രീജിത്ത് തൂങ്ങി നിൽക്കുന്നതാണ് കണ്ടത് എന്നും ഷീബ മൊഴി നൽകി.
ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഭർത്താവ് മരിച്ച യുവതിക്ക് ഒരു കുട്ടിയുണ്ട്.
Comments