തിരുവനന്തപുരം : കേരളത്തിൽ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി മോദി സർക്കാർ. 40,453 കോടി രൂപയുടെ 12 ദേശീയ പാത വികസനപദ്ധതികൾക്ക് നാളെ തുടക്കമാകും. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പദ്ധതി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 403 കിലോമീറ്റർ പുതിയ ദേശീയ പാതയാണ് നിർമ്മിക്കുക. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ട്രാവൻകൂർ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ വച്ചാണ് ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത സഹമന്ത്രി ജനറൽ വി. കെ. സിംഗ് (റിട്ട), വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. 403 കിലോമീറ്ററിലെ വികസന പദ്ധതികൾ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ആണ് നടപ്പാക്കുന്നത്.
Comments